കെപിസിസിയുടെ പുതിയ ടീമില്‍ ആർക്കും അതൃപ്തിയില്ലെന്ന് പ്രസിഡണ്ട് സണ്ണി ജോസഫ് പറഞ്ഞു.ഏറ്റവും സ്വീകാര്യമായ പട്ടികയാണ് വന്നത്.ചില നേതാക്കള്‍ക്ക് അസൗകര്യമുള്ളതു കൊണ്ടാണ് ഇന്നലെ പങ്കെടുക്കാതിരുന്നത്. കെ.സുധാകരന് തന്നോട് അതൃപ്തിയില്ല. ഇന്നലെയും തലയില്‍ കൈവച്ച് അനുഗ്രഹിച്ചാണ് വിട്ടതെന്നും സണ്ണി ജോസഫ് പറഞ്ഞു.
പുതിയ സംഘടന നേതൃത്വം വന്നതിനുശേഷം കേന്ദ്ര നേതൃത്വവുമായി ആശയവിരമയത്തിനായിട്ടാണ് ദില്ലിയില്‍ വന്നത്. എല്ലാ വിഷയങ്ങളും ചർച്ചയാകും. മറ്റു സംഘടന ഭാരവാഹികളെ തീരുമാനിക്കുന്നത് അടക്കമുള്ളത് ചർച്ച ചെയ്യും. 10 ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്നത് മാധ്യമങ്ങള്‍ ഉണ്ടാക്കിയ വാർത്ത മാത്രമാണ്. മൊത്തത്തില്‍ അഴിച്ചു പണിയല്ല ആവശ്യമായ അഴിച്ചുപണികള്‍ നടക്കും. അതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഏറ്റവും സ്വീകാര്യത കിട്ടിയ ലിസ്റ്റ് ആണ് ഇപ്പോള്‍ വന്നത്. ഒരു അതൃപ്തിയും ഇല്ല.
മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുടെ അടിസ്ഥാനത്തിലാണ് പലരും ഇന്നലെ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. എല്ലാവരുടെയും അനുഗ്രഹത്തോടെയാണ് ചുമതല ഏറ്റെടുത്തത്. കെ സുധാകരൻ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു.കോണ്‍ഗ്രസിലെ പല ഘട്ടങ്ങളിലെ അപേക്ഷിച്ച് വളരെ ഐക്യത്തിലാണ് ഇപ്പോള്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?