അബുദാബിയില്‍ നിന്ന് കരിപ്പൂരില്‍ വന്നിറങ്ങി 2 പേര്‍; സംശയം തോന്നി പരിശോധന, പിടിച്ചത് 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

  • 12/05/2025

കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ പൊലീസ് 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തികൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ വെച്ച്‌ ഇന്നലെ രാത്രി പൊലീസ് പിടിച്ചെടുത്തത്.

സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്ബത്ത് വീട്ടില്‍ പ്രന്‍റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന്‍ ആര്‍ ബാബു (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Related News