ദേശീയ ആയുഷ് ദൗത്യത്തില്‍ ആയുഷ്മാന്‍ ഭാരതിന്റെ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്റര്‍ ഘടകം ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി
ദേശീയ ആയുഷ് മിഷനില്‍ ആയുഷ്മാന്‍ ഭാരതിന്റെ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്റര്‍ (ആയുഷ് എച്ച്ഡബ്ല്യുസി) ഘടകം ഉള്‍പ്പെടുത്തുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
2019-20 സാമ്പത്തിക വര്‍ഷം മുതല്‍ 2023-24 സാാമ്പത്തിക വര്‍ഷം വരെയുള്ള അഞ്ചു വര്‍ഷം കൊണ്ട് ആയുഷ് എച്ച്ഡബ്ല്യുസികള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് 2209 .58 കോടി രൂപ കേന്ദ്ര വിഹിതവും 1189.77 കോടി സംസ്ഥാന വിഹിതവുമായി ആകെ 3399.35 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ദേശീയ ആയുഷ് മിഷനു കീഴില്‍ ആയുഷ് എച്ച്ഡബ്ല്യുസികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് താഴെപ്പറയുന്ന ലക്ഷ്യങ്ങളാണുള്ളത്:
സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം, മറ്റു മന്ത്രാലയങ്ങള്‍ എന്നിവയുമായി കൂടിയാലോചിച്ച് 12,500 ആയുഷ് ആരോഗ്യ, ക്ഷേമ കേന്ദ്രങ്ങള്‍ രാജ്യവ്യാപകമായി പ്രവര്‍ത്തനസജ്ജമാക്കുന്നതിനുള്ള രണ്ട് മാതൃകകള്‍ ആയുഷ് മന്ത്രാലയം മുന്നോട്ടുവെച്ചു. അവ താഴെപ്പറയുന്നു:
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?