തിരുവനന്തപുരം: കോവിഡിന് എതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇന്നത്തെ ജനതാ കർഫ്യൂ പൂർണ്ണ വിജയമാക്കിയ ജനങ്ങളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിനന്ദിച്ചു.കോവിഡിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കാനുള്ള ജനങ്ങളുടെ ഐക്യദാർഢ്യം ആണ് ഇന്ന് പ്രകടമായത്. ആരുടെയും നിർബന്ധം ഇല്ലാതെ തന്നെ തങ്ങൾക്കു വേണ്ടിയും സമൂഹത്തിനു വേണ്ടിയും സ്വയം ആർപ്പിക്കാനുള്ള ജനങ്ങളുടെ സന്നദ്ധത ആണ് ഇന്ന് പ്രകടമായത്. ഒറ്റക്കെട്ടായി നിന്നാൽ മാനവരാശിക്ക് തന്നെ ഭീഷണി ഉയർത്തുന്ന ഈ വൈറസ് ബാധയെ നമുക്ക് ചെറുത്തു തോൽപ്പിക്കാൻ കഴിയും എന്നത് ഉറപ്പാണ്. ഇന്ന് കാട്ടിയ ജാഗ്രതയും ത്യാഗസന്നദ്ധയും വൈറസ് ഭീതി പൂർണമായി ഒഴിയുന്നത് വരെ തുടർന്നും പ്രകടിപ്പിക്കണമെന്നു രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?