തിരുവനന്തപുരം: കോവിഡ് ബാധരൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കേരളം പൂര്‍ണ്ണമായി ഷട്ട് ഡൗണിലേക്ക് പോകുന്ന കാര്യത്തെപ്പറ്റി ഗൗരവമായി ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രാജ്യത്ത് പല കോവിഡ് ബാധരൂക്ഷമായ ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന് തുടങ്ങി പല സംസ്ഥാനങ്ങളും ഷട്ട് ഡൗണില്ക്ക് പോവുകയാണ്. ഐ.എം.ഐയും ആരോഗ്യ രംഗത്തെ വിദഗ്ധരും പറയുന്നത് പൂര്‍ണ്ണമായ ഷട്ഡൗണ്‍ അനിവാര്യമാണെന്നാണ്. അത് വേണ്ടി വരികയാണെങ്കില്‍ ഒഴിവാക്കേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായം. കേന്ദ്രത്തില്‍ രാജ്യത്തെ നിന്ന് 75 ജില്ലകള്‍ ഷട്ഡൗണ്‍ ചെയ്യമമെന്ന നിര്‍ദ്ദേശം വന്നപ്പോള്‍ സംസ്ഥാന ചീഫ് സെക്രട്ടറി കേരളത്തില്‍ 7 ജില്ലകളും ഷട്ടഡൗണ്‍ ചെയ്യേണ്ടി വരുമെന്നാണ് പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അത് വേണ്ട കാസര്‍കോട് മാത്രം മതി എന്ന് പറഞ്ഞു. ഏതായാലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. അത് ദൂരീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇത് ഉള്‍പ്പെടെ പന്ത്രണ്ട് ഇന നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന കത്ത് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് ഇന്ന് നല്കി. നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.
കോറോണ: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?