കൊറോണ കാലത്ത് മല്‍സ്യബന്ധനം നിര്‍ത്തിവെച്ചു.മര്യനാട് ഇടവകയിലെ എല്ലാ കുടുംബങ്ങള്‍ക്കും ആദ്യ ഗഡുവായി 2000 രൂപ ആശ്വാസധനം നല്‍കുന്നു.
തിരുവനന്തപുരം.മഹാമാരിയുടെ ദുരിതകാലത്ത് കേരളസമൂഹത്തിനാകെ മാതൃകയായി ഒരു തീരദേശഗ്രാമം.തിരുവനന്തപുരം ലത്തീന്‍ അതിരുപതയുടെ കീഴിലുള്ള മര്യനാട് ഇടവകയാണ് മല്‍സ്യത്തൊഴിലാളികള്‍ക്ക് മാതൃകാപരമായ സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇടവകയിലെ എല്ലാ കുടുംബങ്ങള്‍ക്കും 2000 രൂപ വീതം ആദ്യഗഡു സഹയധനമായി നല്‍കുവാനാണ് തീരുമാനം.പാവങ്ങളില്‍ പാവങ്ങളായ മല്‍സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മര്യനാട് ഇടവകയില്‍ 1700 ലധികം കുടുംബങ്ങളാണ് ഉള്ളത്.ഇതില്‍ എണ്‍പതു ശതമാനത്തിലേറെയും മല്‍സ്യബന്ധനം ഉപജീവനമാക്കിയവരാണന്ന് ഇടവക വികാരി.ഫാദര്‍ജെറാഡ് നോട്ടിക്കല്‍ ടൈംസ് കേരള യോട് പറഞ്ഞു. കോവിഡ് വ്യാപനം തടയുവാന്‍ ലോക്കൗട്ട് പ്രഖ്യാപിച്ചപ്പോള്‍ തന്നെ മല്‍സ്യബന്ധനം നിര്‍ത്തിവെച്ച് സാമൂഹ്യ പ്രതിബദ്ധത കാണിച്ച മല്‍സ്യത്തൊഴിലാളികളാണ് ഇവിടെയുള്ളത്.ഇവിടെ മല്‍സ്യബന്ധനം നടത്തുന്ന യാനങ്ങളിലെ ചരക്കുവില്പനയില്‍ നിന്നും മല്‍സ്യത്തൊഴിലാളികള്‍ ഇടവകക്കായി നല്‍കുന്ന തുകയില്‍ നിന്നുമാണ് പ്രയാസകാലത്ത് നല്‍കുവാനുള്ള തുക കണ്ടെത്തുന്നത്.സാധാരണ ഇത്തരത്തില്‍ സംഭരിക്കുന്ന ധനം പാവപ്പെട്ടവരുടെ ക്ഷേമത്തിനും,വിദ്യാഭ്യാസ വൈദ്യസഹായത്തിനുമാണ് വിനിയോഗിക്കുന്നത്.മഹാമാരി പോലെ പടരുന്ന രോഗത്തിനുമുമ്പില്‍ ഒറ്റക്കെട്ടായി നിന്നു പ്രതിരോധിക്കുവാന്‍ ഇത്തവണ സഹായധനമായി എല്ലാവര്‍ക്കും നിശ്ചിത തുക ആശ്വാസമായി നല്കുവാന്‍ മര്യനാട് ഇടവകകമ്മറ്റി തന്നെ മുന്‍കൈ എടുക്കുകയായിരുന്നുവെന്നും ഫാദര്‍.ജെറാഡ് പറഞ്ഞു.ഇത്തരമൊരു തീരുമാനം അതിരൂപത മെത്രാന്‍ ഡോ.സുസപാക്യത്തെ അറിയിച്ചപ്പോള്‍ അദ്ദേഹം എല്ലാ പിന്‍തുണയും നല്കിക്കൊണ്ട് പറഞ്ഞു ഇത്തരം സന്ദര്‍ഭങ്ങളില്‍ പരസ്പരം സഹായിക്കുവാന്‍ എല്ലാവരും സന്നദ്ധമാകണമെന്നും അഭ്യര്‍ത്ഥിച്ചു. തീരത്തെ മല്‍സ്യലേലത്തില്‍ നിന്നും സംഭരിക്കുന്ന തുക ഇടവക ജനങ്ങളുടെ ക്ഷേമത്തിനും മറ്റുമാണ് ചെലവഴിക്കുന്നത്.ആയിരക്കണക്കിന് ഫൈബര്‍ വള്ളങ്ങള്‍ പ്രവര്‍ത്തിക്കുന്ന മര്യനാട് തീരത്ത് വലിയൊരു തുക ഇടവകകമ്മറ്റി സ്വരൂപിച്ചിട്ടുണ്ട്.അതില്‍ നിന്നാണ് ആദ്യഗഡു നല്‍കുന്നത്.പ്രതിസന്ധി നീണ്ടാല്‍ വീണ്ടും നല്‍കുവാനാണ് തീരുമാനം.ഇടവക കമ്മറ്റികള്‍ മല്‍സ്യലേലത്തില്‍ നിന്നും സ്വരൂപിക്കുന്ന ദശാംശങ്ങളെച്ചൊല്ലി പല ഭാഗത്തു നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.അതിന്റെയൊക്കെ മുനയൊടിക്കുന്നതാണീ മര്യനാട്ടെ തീരുമാനം.മറ്റുള്ളവരും ഇത് മാതൃകയാക്കിയാല്‍ പ്രതിന്ധി ഘട്ടത്തില്‍ അത് വലിയൊരു ചുവടുവെയ്പ്പാവും.
ഇടവകയില്‍ സാമ്പത്തീക സഹയം ആവിശ്യമില്ലാത്തവരുണ്ടെങ്കില്‍ സഹായദനം വേണ്ടന്ന് എഴുതി തന്നാല്‍ സ്വീകരിക്കുമെന്ന് ഫാദര്‍ ജെറാഡ് പറഞ്ഞു.തരുവനന്തപുരം അതിരൂപതയുടെ കീഴില്‍ വര്‍ക്കലമുതല്‍ പൊഴിയൂര്‍-തൂത്തൂര്‍ വരെ 115 ലേറെ ഇടവകകളുണ്ട്.അക്കൂട്ടത്തില്‍ സാമ്പത്തീകമായി ഏറ്റവും താഴെത്തട്ടിലുള്ള മല്‍സ്യത്തൊഴിലാളി സമൂഹമാണ് മര്യനാട്ടുള്ളത്െന്ന് ഇടവകവികാരി പറഞ്ഞു.പ്രളയകാലത്ത് മല്‍സ്യബന്ധനം നിര്‍ത്തിവെച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കടുത്ത ധീരന്‍മാരായ മല്‍സ്യത്തൊഴിലാളികള്‍ ഇവിടെയുണ്ട്.കാറ്റിന്റെയും കടലിന്റെയും ചെറു ചലനങ്ങള്‍ പോലും ഗൃഹപാഠം ചെയ്തിട്ടുള്ള ഇവിടുത്തെ മല്‍സ്യത്തൊഴിലാളികള്‍ ഓഖിയുടെ ലക്ഷണംകണ്ടപ്പോള്‍ തന്നെ അപകടം തിരിച്ചറിഞ്ഞിരുന്നു. 1970 കളില്‍ തമിഴ്‌നാട്ടിലെ കുളച്ചലില്‍ നിന്നും,അതിര്‍ത്തിയിലുള്ള തീരഗ്രാമങ്ങളില്‍ നിന്നും തിരുവനന്തപുരം ബിഷപ്പായിരുന്ന പീറ്റര്‍ അച്ചാരുപറമ്പില്‍ തിരുമേനി കുടിപാര്‍പ്പിച്ചവരാണ് ഇന്നത്തെ നാടിനാകെ മാതൃകയാവുന്ന മല്‍സ്യത്തൊഴിലാളികള്‍. അതുപോലെ തന്നെ സാമൂഹ്യസേവനരംഗത്ത് വിപ്ലവകരമായ നിരവധി മല്‍സ്യതൊഴിലാളി ക്ഷേമസംഘങ്ങളും ആദ്യമായി ജന്മം കൊണ്ടതും ഇവിടുത്തെ കടല്‍ തീരങ്ങളിലാണ്. കരമടി,ചൂണ്ടപ്പണി,വല തുടങ്ങി വിവിധ തരത്തിലുള്ള മല്‍സ്യബന്ധനരീതിയാണ് ഇവിടുത്തെ മല്‍സ്യത്തൊഴിലാളികള്‍ ഏര്‍പ്പെടുന്നത്.പെറുമാതുറയിലെ അശാസ്ത്രീയമായ പുലിമുട്ട് നിര്‍മ്മാണം ഇവിടുത്തെ മല്‍സ്യത്തൊഴിലാളികള്‍ക്ക് മരണക്കെണിയാകാറുണ്ട്. ഫൈബര്‍ വള്ളങ്ങളില്‍ വര്‍ഷത്തില്‍ മുന്നൂറ്റിയറുപത്തഞ്ചു ദിവസവും കടല്‍പണിക്കു പോകുന്നവര്‍ പണിയില്ലാതായല്‍ പട്ടിണിയിലുമാണ്. എന്നാല്‍ മല്‍സ്യബന്ധനത്തില്‍ നിന്നും ജീവിത നിലവാരം മെച്ചപ്പെട്ടവരും ഈ തീര ഗ്രാമത്തിലുണ്ട്. തിരുവനന്തപുരം നഗരത്തിലെയും പ്രാന്ത പ്രദേശങ്ങളില്‍ മല്‍സ്യവിപണനം നടത്തുന്നതില്‍ വലിയൊരു ശതമാനം സ്ത്രീകളും ഇവിടുന്നാണ്.അതുപോലെ തന്നെ ആട്ടോ തൊഴിലാളികളായ ചെറുപ്പക്കാരുമുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?