സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ രണ്ട് മാസത്ത ശമ്ബളം വെട്ടിക്കുറയ്ക്കും : കര്‍ശന നിലപാട് സ്വീകരിയ്ക്കാനുറച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

  • 01/04/2020

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ സംഭാവന നല്‍കാന്‍ കര്‍ശന നിലപാട് എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി ചലഞ്ചില്‍ പങ്കെടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് മൂന്നോ നാലോ ഗഡുക്കളായി ശമ്ബളവിഹിതം നല്‍കാന്‍ അവസരമുണ്ട്. എന്നാല്‍ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മറ്റ് സംസ്ഥാനങ്ങള്‍ ചെയ്തതുപോലെ ജീവനക്കാരുടെ ശമ്ബളം വെട്ടിക്കുറയ്ക്കുന്നതിന് ഉത്തരവിടും.

ചലഞ്ചില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരുടെ ഏപ്രില്‍, മേയ് മാസത്തെ ശമ്ബളം 50 ശതമാനം വീതം വെട്ടിക്കുറയ്ക്കുന്നത് ആലോചിക്കുമെന്നാണ് ഉന്നതവൃത്തങ്ങള്‍ പറയുന്നത്. ഇതിന് നിയമപരമായ തടസ്സമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. എല്ലാ ജീവനക്കാരുടെയും ഒരുമാസത്തെ ശമ്ബളം ദുരിതാശ്വാസനിധിയില്‍ എത്തുമെന്ന് ഉറപ്പുവരുത്താനാണിത്.

Related News