ഡി.സി.സി അധ്യക്ഷന്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി

  • 07/04/2020

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി പതിനാല് ഡി.സി.സി പ്രസിഡന്റുമാരുമായി വീഡോകോണ്‍ഫറന്‍സ് വഴി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി എന്നിവര്‍ ആശയവിനിമയം നടത്തി.
ജില്ലാതലത്തില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഡി.സി.സി അധ്യക്ഷന്‍മാര്‍ നേതാക്കളെ ധരിപ്പിച്ചു. കമ്മ്യൂണിറ്റി കിച്ചിന്റെ പ്രവര്‍ത്തനം ജില്ലകളില്‍ സി.പി.എം നേതൃത്വം അട്ടിമറിക്കുകയും നേതാക്കള്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്നതുമായ പരാതി ഡി.സി.സി പ്രസിഡന്റുമാര്‍ നേതാക്കളെ അറിയിച്ചു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ജില്ലകളില്‍ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടിന്റെ നേര്‍ചിത്രം നേതാക്കള്‍ക്ക് മുന്നില്‍ വിവരിച്ചു. മരുന്നും ഭക്ഷ്യധാന്യം ഉള്‍പ്പടെ അവശ്യസാധാനങ്ങള്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യാനുസരണം എത്തിച്ച് നല്‍കുന്നുണ്ടെന്നും ഡി.സി.സി പ്രസിഡന്റുമാര്‍ അറിയിച്ചു. ജില്ലകളില്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഡി.സി.സി അധ്യക്ഷന്‍മാരെ നേതാക്കള്‍ അഭിനന്ദിച്ചു. ഉച്ചയ്ക്ക 12ന് ആരംഭിച്ച വീഡിയോ കോണ്‍ഫറന്‍സ് രണ്ട് മണിക്കൂര്‍ നീണ്ടുനിന്നു.

Related News