മോള്‍ഡോവയിലെ 300 കുട്ടികളെ സഹായിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

  • 07/04/2020

കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ മോള്‍ഡോവയില്‍ ഉന്നതപഠനത്തിനു പോയ 300 മലയാളി വിദ്യാര്‍ത്ഥികളെ ലോക്കൗട്ടിനുശേഷം നാട്ടിലെത്തിക്കാന്‍ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ക്ക് കത്തു നല്കി. ഭക്ഷണം, മരുന്ന്, സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയവ അടിയന്തരമായി ലഭ്യമാക്കണം എന്നും ആവശ്യപ്പെട്ടു.

മോള്‍ഡോവയില്‍ കൊറോണ ദിനംപ്രതി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും അവിടത്തെ അവസ്ഥ വഷളായി വരുന്നു. മലയാളി വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അടിയന്തര ശ്രദ്ധ പതിയണമെന്ന് ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു.

Related News