കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യാ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററിന്റെ കേരള ഘടകം കൊവിഡ് 19 രോഗബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുമുള്ള ചികില്‍സയും പിന്തുണയുമായി ബന്ധപ്പെട്ടു സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുന്ന പോര്‍ട്ടല്‍ രൂപപ്പെടുത്തി. https://covid19jagratha.kerala.nic.in എന്നാണ് പേര്. കൊവിഡ് 19 മായി ബന്ധപ്പെട്ട അടിയന്തര സേവനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുകയും ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യുന്ന പോര്‍ട്ടല്‍ സംസ്ഥാനത്തെ പതിനാല് ജില്ലകളിലും ലഭ്യമായിത്തുടങ്ങി. നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍ (എന്‍ഐസി), കോഴിക്കാട് ജില്ലാ ഭരണകൂടം, കേരള സംസ്ഥാന ഐടി മിഷന്‍ എന്നിവയിലെ വിഗദ്ധര്‍ ഉള്‍പ്പെട്ടെ സംഘമാണ് പോര്‍ട്ടലിനു പിന്നില്‍. കേരളത്തിലെ എന്‍ഐസി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലും സംസ്ഥാന ഇന്‍ഫോമാറ്റിക്‌സ് ഓഫീസറുമായ ടി. മോഹന്‍ദാസിന്റെ മാര്‍ഗ്ഗനിര്‍ദേശത്തില്‍ കോഴിക്കോട് ജില്ലാ ഇന്‍ഫോമാറ്റിക്‌സ് ഓഫീസര്‍ മേഴ്‌സി സെബാസ്റ്റ്യന്‍, ജില്ലാ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റോളി ടി.ഡി, എന്നിവര്‍ കുറഞ്ഞ സമയത്തിനുള്ളിലാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്. സംസ്ഥാന സര്‍ക്കാരും മറ്റു ജില്ലാ ഭരണകൂടങ്ങളും പിന്തുണ നല്‍കി. ജില്ലാ ഭരണകൂടത്തിനും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പോര്‍ട്ടലില്‍ ലോഗിന്‍ അധികാരം ഉണ്ടായിരിക്കും. ഭവന നിരീക്ഷണത്തില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിന് ഒരു ഫീല്‍ഡുതല ദ്രുത പ്രതികരണ സംഘം ( ആര്‍ആര്‍ടി) പ്രവര്‍ത്തിക്കും. ഇവര്‍ ശേഖരിച്ചു നല്‍കുന്ന പ്രതിദിന വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്പപ്പോള്‍ ചേര്‍ത്ത് ഉള്ളടക്കം പുതുക്കുകയാണു ചെയ്യുക. ചുമതലയിലുള്ള മെഡിക്കല്‍ ഓഫീസര്‍ക്ക് നിരീക്ഷണത്തിലുള്ളവരുടെ സ്ഥിതി സംബന്ധിച്ച് ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിക്കാനും ഏതെങ്കിലും തരത്തില്‍ രോഗലക്ഷണം ഉള്ളവരുടെ കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഇതുവഴി കഴിയും. വ്യക്തികള്‍ക്ക് തങ്ങളുടെ യാത്രകളുടെയും ചികില്‍സയുടെയും ഉള്‍പ്പെടെ മുഴുവന്‍ വ്യക്തിഗത വിവരങ്ങളും ഉള്‍പ്പെടുത്തി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. മാത്രമല്ല, ആവശ്യമെങ്കില്‍ വൈദ്യസഹായത്തിനും ആംബുലന്‍സിനുമുള്ള അഭ്യര്‍ത്ഥനയും പോര്‍ട്ടല്‍ മുഖേന നല്‍കാം. കോവിഡ് 19മായി ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങളും അഭ്യര്‍ത്ഥനകളും പരാതികളും സമര്‍പ്പിക്കാനും സൗകര്യമുണ്ട്. ജില്ലയ്ക്ക് അകത്തും ജില്ലയും സംസ്ഥാനവും വിട്ടും സഞ്ചരിക്കുന്നതിനുള്ള വാഹന പാസ്, സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പാസ് എന്നിവയില്‍ പോര്‍ട്ടല്‍ മുഖേന അപേക്ഷ സ്വീകരിച്ച് അര്‍ഹര്‍ക്കു ലഭ്യമാക്കുകയും ചെയ്യും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?