ചോറും സാമ്പാറും,തോരനും,എരിശ്ശേരിയും, അച്ചാറും കൂടിയുള്ള ഉഗ്രനൊരു ഊണ് 20 രൂപയ്ക്ക് കിട്ടിയാലോ..

  • 07/04/2020

ചോറും സാമ്പാറും,തോരനും,എരിശ്ശേരിയും, അച്ചാറും കൂടിയുള്ള ഉഗ്രനൊരു ഊണ് 20 രൂപയ്ക്ക് കിട്ടിയാലോ.. അതാണ് നഗരസഭയും കുടുംബശ്രീയും ചേർന്നാരംഭിച്ച ജനകീയ ഹോട്ടൽ വഴി വിതരണം ചെയ്യുന്നത് . എസ് . എം . വി . സ്കൂളിന് എതിർവശമായി നഗരസഭയുടെ ഗോൾഡൻ ജൂബിലി ബിൽഡിങിൽ ഒരുക്കിയ ജനകീയ ഹോട്ടൽ ഇന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ആദ്യദിനം തന്നെ 1000 ഊണാണ് ജനകീയ ഹോട്ടൽ വഴി വിതരണം നടത്തിയത് . ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ 25 രൂപയ്ക്ക് ഊണ് വീടുകളിൽ എത്തിച്ചു നൽകുന്നുണ്ട് . ഇതിനായി നഗരസഭയുടെ വോളന്റിയർമാരും സഹായത്തിനുണ്ട് . ആവശ്യക്കാരുടെ എണ്ണമനുസരിച്ച് പ്രഭാതഭക്ഷണവും രാത്രിഭക്ഷണവും ആവശ്യമുള്ളപക്ഷം കുറഞ്ഞ നിരക്കിൽ തന്നെ ജനകീയ ഹോട്ടൽ വഴി വിതരണം ചെയ്യും.

ജനകീയ ഹോട്ടൽ വഴി ഹോം ഡെലിവറി ആവശ്യമുള്ളവർ തലേ ദിവസം 8 മണിയ്ക്ക് മുമ്പായി ബുക്കിംഗ് നടത്തേണ്ടതാണ് . വിതരണ സൗകര്യത്തിനു വേണ്ടിയാണിത് . ബുക്കിംഗിനായുള്ള നമ്പറുകൾ മൂന്നിൽ നിന്ന് ഏഴാക്കി വർദ്ധിപ്പിച്ചിട്ടുണ്ട് . ആദ്യ ദിവസം ഓർഡർ ശേഖരിക്കുന്നതിനായി നേരിട്ട തടസ്സം പരിഹരിക്കുന്നതിന്റെ ഭാഗമായാണിത് . - സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത നഗരം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ജനകീയ ഹോട്ടലുകൾക്കുവേണ്ടി നഗരസഭ 2020 - 21 ബഡ്ജറ്റിൽ 3 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. നഗരത്തിൽ 9 ഇടങ്ങളിൽ കുടി ജനകീയ ഹോട്ടലുകൾ ആരംഭിച്ചുകൊണ്ട് സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ ഭക്ഷണം ലഭ്യമാവുന്ന നഗരമായി . തിരുവനന്തപുരത്തെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം.

ഭക്ഷണം ഓർഡർ ചെയ്യുന്നതിന് വിളിക്കേണ്ട നമ്പരുകൾ - 7034001843 , 7012285498 , 6235740810 , 9061917457 , 7012827903 , 8129016079 , 8921663462

Related News