മൊഴിയിൽ വൈരുദ്ധ്യം, ജലീലിന് ക്ലീൻചിറ്റില്ല, വീണ്ടും ചോദ്യം ചെയ്യും.

  • 15/09/2020

സ്വർണക്കടത്തു കേസിൽ മന്ത്രി കെ.ടി.ജലീലിന് ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ മൊഴികളിൽ വൈരുദ്ധ്യവും അവ്യക്തതയും ഉള്ളതിനാൽ വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്നും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യക്തമാക്കി. ജലീലിന്‌റെ മൊഴി തൃപ്തികരമാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ജലീലിന് ക്ലീൻ ചിറ്റില്ലെന്ന് എൻഫോഴ്സ്മെൻറ് മേധാവി എസ് കെ മിശ്ര വ്യക്തമാക്കുന്നത്. കോൺസുലേറ്റുമായി ബന്ധപ്പെട്ട ഇടപാടുകളിൽ പ്രോട്ടോക്കോൾ ലംഘിച്ചെന്നതടക്കമുളള ആരോപണങ്ങളിൽ അന്വേഷണം നടക്കുകയാണെന്നും ഇ ഡി അറിയിച്ചു. കഴിഞ്ഞ ദിവസം ശേഖരിച്ച മന്ത്രിയു‍ടെ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ച ശേഷം തുടർ നടപടിയിൽ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ‌. ജലീലിന്റെ വിദേശയാത്രകളും വിദേശ ഇടപാടുകളും യു. എ. ഇ കോൺസുലേ​റ്റിലെ സ്വകാര്യ സന്ദർശനങ്ങളും കോൺസുൽ ജനറലുമായുള്ള ഇടപാടുകളും അന്വേഷിക്കും.

Related News