സാലറി ചലഞ്ചിൽ നിന്നും ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ വകുപ്പ് ജീവനക്കാരെ ഒഴിവാക്കണം - KGMOA

  • 08/04/2020

ലോകമെമ്പാടും കൊറോണ രോഗബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയാനും നിയ ന്ത്രണത്തില്‍  നിര്‍ത്താനും കേരള സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള ശാസ്ത്രീയാധിഷ്ഠിത നടപടികള്‍ ശ്ലാഘനീയം തന്നെയാണ്. രോഗത്തെ ഫലപ്രദമായി ചെറുത്തു നില്‍ക്കുവാൻ മുന്നണിപ്പോരാളികളായി നിലകൊള്ളുന്നത് ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരാണ്. തികഞ്ഞ ആത്മാർത്ഥതയോടും കർത്തവ്യബോധത്തോടും സ്വന്തം ആരോഗ്യം പോലും തൃണവൽഗണിച്ച് പ്രവർത്തിക്കുന്നവരാണ് അവരോരോരുത്ത രും. തങ്ങളുടെയും കുടുംബത്തിന്റെയും സമയവും ആരോഗ്യവും സുരക്ഷയും സമൂഹനന്മയ്ക്കായി സമർപ്പിച്ച അവരുടെ ത്യാഗത്തെ ആദരിക്കേണ്ട കടമ സമൂഹത്തിനുണ്ട്. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി അവരെ സംരക്ഷിക്കു ന്നതിനോടൊപ്പം സാമ്പത്തിക ആനുകൂല്യങ്ങൾ കൂടി നൽകി അവരെ  പ്രോൽസാഹിപ്പിക്കുകയും വേണം. ആയതു കൊണ്ട്, സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന സാലറി ചലഞ്ചിൽ നിന്നും ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ അടക്കമുള്ള എല്ലാ ജീവനക്കാരെയും ഒഴിവാക്കണമെന്ന് KGMOA മുഖ്യമന്ത്രിയോട് അപേക്ഷിച്ചു

Related News