രോഗികളുടെ എണ്ണം 4000 കടക്കുന്നത് ആദ്യം, സംസ്ഥാനത്തു ഇന്ന് 4531 കോവിഡ് ബാധിതർ.

  • 17/09/2020

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്  4531  പേര്‍ക്ക്.  മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇന്നത്തെ കോവിഡ് വിവരങ്ങൾ. 2737 പേര്‍ രോഗമുക്തരായതായും മുഖ്യമന്ത്രി അറിയിച്ചു. 3730 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. 351 പേരുടെ രോഗ ഉറവിടം അറിയില്ല. 71 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 10 മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.  സംസ്ഥാനത്ത് സ്ഥിതി ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി. 

തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് 107, ഇടുക്കി 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
 

Related News