സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കോവിഡ്, ഏറ്റവും കൂടുതൽ രോഗികൾ കോഴിക്കോട്, 21 മരണം; അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി.

  • 24/09/2020

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് കൊറോണയെ തുടർന്നുള്ള 21 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 3168 പേരുടെ രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,989 സാമ്പിളുകൾ പരിശോധിച്ചു.  820 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 628 പേരുടെ ഉറവിടം കണ്ടെത്താനായില്ല. 105 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കാജനകമായി മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ഏറ്റവുമധികം പേർക്ക് രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലാണ്, 883 പേർക്കാണ് കോഴിക്കോട്ട് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഇന്ന് 875 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് - ജില്ല തിരിച്ച്
കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590,തൃശൂര്‍ 474, ആലപ്പുഴ 453, കൊല്ലം 440, 
കണ്ണൂര്‍ 406, പാലക്കാട് 353, കോട്ടയം 341, കാസര്‍കോട് 300, പത്തനംതിട്ട 189, ഇടുക്കി 151, വയനാട് 106.

Related News