പെൻഷൻ വിതരണം പൂർത്തിയാക്കാൻ നടപടി സ്വീകരിച്ച് ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡും

  • 08/04/2020

ഖാദി തൊഴിലാളി ക്ഷേമ നിധി ബോർഡിൽ നിന്നും മസ്റ്ററിങ്ങ് പൂർത്തിയാക്കി പെൻഷൻ പറ്റുന്നവർക്ക് കുടിശിക ഉൾപ്പടെ പെൻഷൻ വിതരണം പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചു. 2019 ഒക്ടോബർ വരെയുള്ള പെൻഷൻ മാർച്ച് 31 ഓടു കൂടി വിതരണം പൂർത്തിയാക്കിയിട്ടുണ്ട്. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള പെൻഷൻ തുക ഏപ്രിൽ എട്ടിന് മുമ്പായി വിതരണം പൂർത്തിയാക്കണമെന്നും നിർദേശം നൽകിയതായി കേരള ഖാദി തൊഴിലാളി ക്ഷേമനിധി ചെയർമാൻ സോണി കോമത്ത് അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് ബുദ്ധിമുട്ടിലായ ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ എല്ലാ തൊഴിലാളികൾക്കും അംശാദായ ഫണ്ടിൽ നിന്നും തിരിച്ചടക്കേണ്ടാത്ത പലിശരഹിത വായ്പയായി 1000 രൂപ വീതവും നൽകാൻ തീരുമാനമായിട്ടുണ്ട്.

Related News