പ്രണാമം...! എസ് പി ബിയ്ക്ക് കണ്ണീരോടെ വിട..; പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

  • 26/09/2020

അന്തരിച്ച മഹാഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് കണ്ണീരോടെ വിട നല്‍കി ചെന്നൈ.പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ചെന്നൈയ്ക്ക് സമീപം താമരപ്പാക്കത്തുള്ള എസ്പിബിയുടെ ഫാം ഹൗസിലാണ് ചടങ്ങുകള്‍ നടന്നത്.അദ്ദേഹത്തിന്റെ മകന്‍ എസ്.ബി ചരണാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. കൊവിഡ് ഭീതിയ്ക്കിടയിലും അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേരാണ് എത്തിച്ചേര്‍ന്നത്.പതിനൊന്ന് മണിയോട് കൂടി ചടങ്ങുകള്‍ പൂര്‍ത്തിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തുന്നവരുടെ തിരക്ക് കാരണം ചടങ്ങുകള്‍ നീണ്ടുപോകുകയായിരുന്നു. 


പതിനൊന്ന് മണിയോട് കൂടി ചടങ്ങുകള്‍ പൂര്‍ത്തിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തുന്നവരുടെ തിരക്ക് കാരണം ചടങ്ങുകള്‍ നീണ്ടുപോകുകയായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് കോടമ്പാക്കത്തെ വീട്ടില്‍നിന്നും എസ്പിബിയുടെ ഭൗതികദേഹം താമരപ്പാക്കത്ത് എത്തിച്ചത്. കോടമ്പാക്കത്തുനിന്ന് താമരപ്പാക്കത്തേക്കുള്ള അവസാന യാത്രയില്‍ ഉടനീളം വഴിയരികില്‍ കാത്തുനിന്ന് ആരാധകര്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു. സമൂഹത്തിന്റെ നാനാഭാഗത്തുനിന്ന് ആരാധകര്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തി. ചലചിത്ര താരം റഹ്മാന്‍, സംവിധായകനായ ഭാരതിരാജ തുടങ്ങിയ നിരവധി പ്രമുഖര്‍ താമരപ്പാക്കത്തെത്തി എസ്പിബിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

Related News