നാട്ടിലെത്തുന്ന പ്രവാസികൾക്കും ഇനി ഏഴ് ദിവസം ക്വാറന്റൈൻ; ടെസ്റ്റിന് വിധേയരായില്ലെങ്കിൽ 14 ​ദിവസം

  • 27/09/2020

കേരളത്തിലെത്തുന്ന പ്രവാസികൾക്കും ഇനി ഏഴ് ദിവസം ക്വാറന്റൈൻ മതി. ഏഴ് ദിവസത്തിനു ശേഷം കൊവിഡ് ടെസ്റ്റ് നടത്തി ഫലം നെഗറ്റീവായാൽ ക്വാറന്റൈൻ അവസാനിപ്പിക്കാം എന്നാണ് പുതിയ നിർദ്ദേശം. ടെസ്റ്റിന് വിധേയരാകാത്തവർ 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കണം. ഇക്കാര്യം വ്യക്തമാക്കി സർക്കാർ പുതിയ ഉത്തരവ് ഇറക്കി. നേരത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് ക്വാറന്റൈൻ ഏഴു ദിവസമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവിൽ പ്രവാസികളുടെ കാര്യം വ്യക്തമാക്കിയിരുന്നില്ല. ഇതേത്തുടർന്നാണ് പ്രവാസികളുടെ കാര്യം വ്യക്തമാക്കി പുതിയ ഉത്തരവിറക്കിയത്.

Related News