മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, അനുബന്ധ സാമഗ്രികൾ വിൽക്കുകയും സർവീസ് നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളും മൊബൈൽ റീചാർജിംഗ് സെൻററുകളും ലോക്ക്ഡൗൺ കാലയളവിലെ ഞായറാഴ്ചകളിൽ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവായി.രാവിലെ 10 മുതൽ അഞ്ചുവരെയാകണം പ്രവർത്തന സമയം. അത്യാവശ്യമുള്ള ഏറ്റവും കുറവ് ജീവനക്കാരെ മാത്രം നിയോഗിക്കണം. സേവനസമയത്ത് ജീവനക്കാർ മാസ്‌ക് ധരിക്കണം. കടകളിൽ ഉപയോഗത്തിന് സാനിറ്റൈസർ ലഭ്യമാക്കണം. കടയ്ക്കുള്ളിൽ ജനത്തിരക്ക് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. മറ്റെല്ലാ ബ്രേക്ക് ദി ചെയിൻ, സോഷ്യൽ ഡിസ്റ്റൻസിംഗ് മാനദണ്ഡങ്ങളും പാലിക്കണമെന്നും പൊതുഭരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?