കെ.എം.മാണി യുടെ ഓർമ്മകൾ മരിക്കില്ല: പി.ജെ.ജോസഫ്

  • 09/04/2020

പാലാ: കഴിഞ്ഞ 53 വർഷം പാലായെ പ്രതിനിധികരിച്ച കെ.എം.മാണി കേരളത്തിലെ പാവപ്പെട്ടവൻ്റെയും, കൃഷിക്കാരുടെയും കണ്ണീർ ഒപ്പിയ ജനപ്രിയ നേതാവ് ആയിരുന്നുവെന്ന് കേരളാ കോൺഗ്രസ് വർക്കിങ്ങ് ചെയർമാൻ പി.ജെ.ജോസഫ് MLA അഭിപ്രായപ്പെട്ടു. കെ.എം.മാണിയുടെ ഒന്നാം ചരമ വാർഷികദിനാചരണത്തിൻ്റെ ഭാഗമായി കബറിടത്തുങ്കൽ പുഷ്പചക്രം സമർപ്പിച്ച് പ്രണാമം അർപ്പിച്ചതിനുശേഷം പാലായിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമന്വയത്തിൻ്റെ ഭാഷയും, സഹിഷ്ണുതയുടെ സ്വരവും ഉണ്ടായിരുന്ന കെ.എം.മാണി കേരളത്തിൻ്റെ സമഗ്രപുരോഗതിക്ക് വേണ്ടി ഒട്ടേറെ സംഭാവനകൾ ചെയ്ത മഹാനായ നേതാവായിരുന്നു എന്നും അദ്ദേഹത്തിൻ്റെ ഓർമ്മകൾ ഒരിക്കലും മരിക്കില്ലയെന്നും P J ജോസഫ് കൂട്ടിചേർത്തു.
മോൻസ് ജോസഫ് MLA, ജോയി എബ്രാഹം Ex MP, കേരളാ കോൺഗ്രസ് (എം ) കോട്ടയം ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പിൽ, പാലാ മുൻസിപ്പൽ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ തുടങ്ങിവരും ചടങ്ങിൽ പങ്കെടുത്തു.

Related News