ന്യൂഡൽഹി : കാർഷിക - കർഷക ക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ശ്രീ നരേന്ദ്രസിംഗ് തോമർ സംസ്ഥാനങ്ങളുമായി ഇന്നലെ വൈകിട്ട് വീഡിയോ കോൺഫെറെൻസിങ്ങിലൂടെ കൂടിക്കാഴ്ച നടത്തി. മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രിമാരായ, ശ്രീപർഷോത്തം റുപാലാ, ശ്രീ കൈലാഷ് ചൗധരി എന്നിവർക്ക് പുറമെ, മന്ത്രാലയ സെക്രട്ടറി, ശ്രീ സഞ്ജയ് അഗർവാൾ, സ്പെഷ്യൽ സെക്രട്ടറിമാർ, കൃഷിയുടെ ചുമതലയുള്ള അഡീഷണൽ സെക്രട്ടറി, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
രാജ്യത്തെ കാർഷിക പ്രവർത്തനങ്ങൾ, വിളവെടുപ്പ്, വിളകളുടെ വിപണനം, വിപണിയുടെ പ്രവർത്തനം, താങ്ങുവില നൽകി ഉത്പന്നങ്ങൾ ഏറ്റെടുക്കൽ, വിത്ത്, വളം തുടങ്ങിയവയുടെ വിതരണം, കാർഷിക വിളകൾ-പഴം-പച്ചക്കറി എന്നിവയുടെ ചരക്കുനീക്കം, എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സംസ്ഥാനങ്ങളിലെ കൃഷി മന്ത്രിമാർ, APC-മാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി യോഗത്തിൽ ചർച്ച നടത്തി.
കോവിഡ് മഹാമാരി ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും, രാജ്യത്തെ കാർഷിക പ്രവർത്തനങ്ങൾ മുടക്കമില്ലാതെ നടക്കുന്നതിന് സംസ്ഥാനങ്ങൾ കൈക്കൊണ്ട ശ്രമങ്ങളെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. ലോക് ഡൗൺ കാലയളവിൽ കൃഷിയും അതിന്റെ അനുബന്ധ മേഖലകളിലുമുള്ള പ്രവർത്തനങ്ങൾ തടസ്സങ്ങൾ ഇല്ലാതെ നടക്കുന്നത് ഉറപ്പാക്കാൻ മന്ത്രാലയം സ്വീകരിച്ച നടപടികളും അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു. വിത്തുവിതയ്ക്കലിന്റെയും വിളവെടുപ്പിന്റെയും കാലമായതിനാൽ ഏതൊക്കെ കാര്ഷികപ്രവർത്തനങ്ങൾ ഇന്ത്യ ഗവണ്മെന്റ് ഒഴിവാക്കിയിട്ടുണ്ടെന്ന് യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. ലോക്ക്ഡൗണിൽനിന്ന് ഒഴിവാക്കിയിട്ടുള്ള കാര്ഷികപ്രവർത്തനങ്ങൾ താഴെ പറയുന്നു:
*കൃഷിക്കാവശ്യമായ യന്ത്രങ്ങളും മറ്റും കർഷകർക്ക് വാടകയ്ക്ക് നൽകുന്ന "കസ്റ്റം ഹയറിങ് സെന്ററുകൾ” (CHC)
യോഗത്തിൽ ഒരു പ്രദർശനവും സംഘടിപ്പിച്ചിരുന്നു. കൂടാതെ,താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് നിർദേശവും നൽകി:
വെല്ലുവിളികൾ നേരിടുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും സംസ്ഥാനങ്ങൾക്ക് ഇക്കാലയളവിൽ നൽകുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി. ഖാരിഫ് ദേശീയ സമ്മേളനം ഈ മാസം 16 നു വീഡിയോ കോൺഫെറെൻസിലൂടെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ചരക്കുനീക്കങ്ങൾ ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാ തയ്യാറെടുപ്പുകളും മുൻകൂട്ടി തന്നെ പൂർത്തിയാക്കണമെന്നും അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?