കൊറോണയുടെ പിടിയിൽ നിന്നും കേരളത്തെ രക്ഷിക്കാൻ അഹോരാത്രം കാവൽ നിൽക്കുന്ന പോലീസ് സേനയ്ക്ക് സുരക്ഷയൊരുക്കാൻ ആയുർവേദ മരുന്നുകളുമായി ഭാരതീയ ചികിത്സാ വകുപ്പ്.
എ.ഡി.ജി.പി മനോജ് എബ്രഹാമുമായി നടത്തിയ ചർച്ച കേരളത്തിന്റെ കാവൽഭടൻമാരായ എല്ലാ പോലീസുകാരുടേയും പ്രതിരോധ ശേഷി വർദ്ധിക്കുവാൻ കാരണമാകും. പകർച്ചവ്യാധികൾ തടയുന്നതിന് ഏറ്റവും അത്യാവശ്യം പ്രതിരോധശേഷി വർദ്ധിപ്പിക്കലാണ്.വളരെ പ്രതികൂല സാഹചര്യങ്ങളിൽ തൊഴിലെടുക്കുന്ന പോലീസ് സേനയ്ക്ക് അതത്ര എളുപ്പവുമല്ല.അതിനു പരിഹാരമായാണ് ആയുർവേദ പ്രതിരോധ ഔഷധങ്ങൾ ഓഫീസിലെ ജീവനക്കാർക്കും മൊത്തം പോലീസ് സേനയ്ക്കും ലഭ്യമാക്കാമെന്ന സർക്കുലർ നൽകാമെന്ന് അദ്ദേഹം അറിയിച്ചത്.
ഭാരതീയ ചികിത്സാ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ.അനിൽകുമാർ , സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ.സുഭാഷ് .എം, തിരുവനന്തപുരം ഡിഎംഒ. ഡോ. റോബർട്ട് രാജ് എന്നിവരുടെ നേതൃത്വത്തിലാണ് ഔഷധവിതരണം ആരംഭിച്ചത്. ഡോ. ശിവ കുമാരി, ഡോ.ഷിജി വത്സൻ എന്നിവരും പങ്കെടുത്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?