അംഗപരിമിതർക്കു അടിയന്തിര ധനസഹായം അനുവദിക്കണം; കേരള ഹാൻഡികേപ്പ്ഡ് വെൽഫെയർ അസോസിയേഷൻ

  • 09/04/2020

സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗമായ അംഗപരിമിതർക്കു അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോടും, സംസ്ഥാന മുഖ്യമന്ത്രിയോടും കേരള ഹാൻഡികേപ്പ്ഡ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കാദർ നാട്ടിക നിവേദനത്തിൽ ആവശ്യപ്പെട്ടു.
സമൂഹത്തിൽ അവശത അനുഭവിക്കുന്ന ഒരു വിഭാഗമായ അംഗ പരിമിതർ, ഇന്ന് രാജ്യം നേരിട്ടു കൊണ്ടിരിക്കുന്ന കോവിഡ് 19 മൂലം കേരളത്തിൽ ഏകദേശം 20 ലക്ഷത്തിനു താഴെ അംഗപരിമിതർ ദാരിദ്രത്തിൽ അകപെട്ടിരിക്കുകയാണ്. ശാരീരിക വൈകല്യമുള്ളവർ അവരെ കൊണ്ട് കഴിയുന്ന വിധത്തിലുള്ള ലോട്ടറി കച്ചവടങ്ങൾ, പെട്ടികടകൾ ഉൾപെടെയുള്ള
വിവിധങ്ങളായ തൊഴിൽ ചെയ്തു നിത്യ ജീവിതങ്ങൾ കഴിഞ്ഞു പോവുന്ന ഇവർ ഇപ്പോൾ സർക്കാർ നല്കുന്ന റേഷനും ക്ഷേമപെൻഷൻ ലഭിച്ചതും മാത്രം ആശ്രയിച്ചു കഴിയുകയാണ്.
എന്നാൽ ഇവർക്ക് ഈ പ്രതിസന്ധി മറികടക്കാൻ വേണ്ടി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒരു പദ്ധതിയും പ്രഖ്യാപിക്കുകയോ നല്കുകയോ ചെയ്തീട്ടില്ല.
കുടുംബശ്രീ അംഗങ്ങൾക്ക് നല്കുന്ന തുല്യമായ വിധത്തിൽ ഈ വിഭാഗങ്ങൾക്ക് മനുഷിക പാരിഗണന നൽകി സംരക്ഷിക്കുന്നതിന് അടിയന്തിര ധനസഹായം നൽകേണ്ടത് വളരെ അനിവാര്യത ഉള്ളതാണ്.
അംഗപരിമിതർക്കു കുടുംബശ്രീ അംഗങ്ങൾക്കു നൽകുന്ന ധനസഹായത്തിനു സമാനമായി അംഗ പരിമിതർക്കു പലിശരഹിതമായ ജാമ്യമില്ലാതെ ബാങ്ക് വായ്പ അനുവദിക്കുന്നതിന് വേണ്ട നടപടി സ്വീകരിച്ചു ഈ പാവപെട്ട വിഭാഗങ്ങളെ സഹായിച്ചു സംരക്ഷിക്കണമെന്ന് ആവശ്യപെട്ടു. പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രി, രാഹുൽ ഗാന്ധി എം.പി ക്കും കേരള ഹാൻഡികാപ്പ്ട് വെൽഫയർ അസോസിയേഷൻ സംസ്‌ഥാന സെക്രട്ടറി കാദർ നാട്ടിക നിവേദനം സമർപ്പിച്ചു.

Related News