വീട്ടിനുള്ളിലെ ചാരായം വാറ്റ് പിടികൂടി

  • 10/04/2020

കോവിഡ് - 19 വ്യാപനത്തിൻറ്റെ ഭാഗമായി സംസ്ഥാനത്തെ ലോക്ക് ഡൗൺ കാലത്ത് ആര്യനാട് ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിൽ ഗ്യാസ് സിലിണ്ടർ അടക്കമുള്ള വാറ്റ് ഉപകരണങ്ങൾ ഉപയോഗിച്ച് ചാരായം വാറ്റിയ ആര്യനാട് കോട്ടയ്ക്കകം മുക്കാലി വി എസ്സ് ഭവനിൽ ബിനുകുമാറിനെയും ടിയാൻറ്റെ ഭാര്യ സത്യയുടെയും പേരിൽ ഒരു അബ്കാരി കേസ് എടുത്തു. ഇന്നലെ രാത്രി 9 മണിയോടെയാണ് ചാരായം വാറ്റിയ കേസിൽ ഇവരെ അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗൺ കാലത്ത് രഹസ്യമായി വൻതുകയ്ക്ക് വിൽപ്പന നടത്താൻ ഉദ്ദേശിച്ച് ചാരായം വാറ്റവേയാണ് ഇവർ എക്സൈസിൻറ്റെ പിടിയിലായത്. വീട്ടിലെ കുളിമുറിയിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് അതീവരഹസ്യമായി പ്രത്യേക രീതിയിൽ വാറ്റ് സെറ്റ് ക്രമീകരിച്ചാണ് ചാരായം വാറ്റിയത്. ടി വീട്ടിൽ നിന്നും 55 ലിറ്റർ കോടയും, 5 ലിറ്റർ ചാരായവും ,വാറ്റ് ഉപകരണങ്ങളും മറ്റും പിടികൂടിയത്. തിരുവനന്തപുരം എക്സൈസ് എൻഫോഴ്മെൻറ്റ് ആൻറ്റ് ആൻറ്റീ നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാർ, എക്സൈസ് ഇൻസ്പെക്ടർ ടി ആർ മുകേഷ് കുമാർ, പ്രിവൻറ്റീവ് ആഫീസർ (IB) മധുസൂദനൻ നായർ സിവിൽ എക്സൈസ് ആഫീസർമാരായ ജസീം,സുബിൻ,ജിതീഷ്, ഷംനാദ് , രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
സർക്കിൾ ഇൻസ്പെക്ടർ ശ്രീ ടി അനികുമാറിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ മഫ്ടിയിൽ സാഹസികമായി ടി വീട്ടിൽ മതിൽ ചാടി കടന്നു വീട്ടിൻറ്റെ അകത്ത് എത്തുമ്പോൾ കുളിമുറിയിൽ ഭാര്യയും ഭർത്താവും ചാരായ വാറ്റിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഇത്തരത്തിൽ വ്യാജ വാറ്റോ വിൽപ്പനയോ സംബന്ധിച്ച വിവരങ്ങൾ 0471 2470418 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്

Related News