ആ​രോ​ഗ്യമേഖലയിലെ അവശ്യവസ്തുക്കളുടെ നികുതി ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍.

  • 10/04/2020

രാജ്യത്ത് കൊറോണ വ്യാപനം ഭീതി സൃഷ്ടിക്കുന്നതിനിടെ ആ​രോ​ഗ്യമേഖലയിലെ അവശ്യവസ്തുക്കളുടെ നികുതി ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. പ​രി​ശോ​ധ​ന​യ്ക്കും ചി​കി​ത്സ​യ്ക്കു​മാ​യി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കസ്റ്റംസ് ഡ്യൂട്ടിയും സെസുമാണ് ഒഴിവാക്കിയത്.

വെ​ന്‍റി​ലേ​റ്റേ​ര്‍, സ​ര്‍​ജി​ക്ക​ല്‍ മാ​സ്കു​ക​ള്‍, കോ​വി​ഡ്-19 പ​രി​ശോ​ധ​ന കി​റ്റു​ക​ള്‍, വ്യ​ക്തി​ഗ​ത പ​രി​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വയ്ക്ക് നികുതി ഒഴിവാക്കിയിട്ടുണ്ട്.

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍, വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍, സ​ര്‍​ജി​ക്ക​ല്‍ മാ​സ്ക്, പ​രി​ശോ​ധ​ന കി​റ്റു​ക​ള്‍, വ്യ​ക്തി​ഗ​ത പ​രി​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ക​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് ഇ​വ​യു​ടെ ക​സ്റ്റം​സ് തീ​രു​വ​യും സെ​സും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​ള​വ് ചെ​യ്തു

Related News