അതിഥി തൊഴിലാളികളുടെ ക്ഷേമം അന്വേഷിച്ച് വീണ്ടും ഡിഐജി, തെറ്റായ പ്രചരണങ്ങൾക്ക് പിന്നാലെ പോകരുതെന്ന് നിർദ്ദേശം നൽകി

  • 10/04/2020

തിരുവനന്തപുരം; ലോക്ക് ഡൗൺ കാരണം ക്യാമ്പുകളിൽ കഴിയുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമം അന്വേഷിച്ച് സൗത്ത് സോൺ റേഞ്ച് ഐജി കെ. സജ്ഞയ്കുമാർ ഐപിഎസ് എത്തി. 700 ഓളം അതിഥി തൊഴിലാളികൾ താമസിക്കുന്ന ഒരുവാതിൽകോട്ടയിലേയും, അനന്തപുരി ആശുപത്രിക്ക് സമീപവുമുള്ള ക്യാമ്പുകളിലുമാണ് ഡിഐജി സന്ദർശനം നടത്തി തൊഴിലാളികളോട് ക്ഷേമം അന്വേഷിച്ചത്.
ക്യാമ്പുകളിൽ കഴുയുന്നവരുടെ ആരോ​ഗ്യ കാര്യങ്ങളും ,ഭക്ഷണം ഉൾപ്പെടെയുള്ളവയുടെ ലഭ്യതയുടെ വിവരങ്ങളും ഡിഐജി ചോദിച്ചറിഞ്ഞു. നിലവിൽ ഇവരുടെ ആരോ​ഗ്യ സ്ഥിതി സുരക്ഷിതമാണെന്നും എന്നാൽ ലോക്ക് ഡൗൺ തീരാനുള്ളതിന്റെ ഉത്കണ്ഠയും അവർ ഡിഐജിയോട് പങ്ക് വെച്ചു.
ലോക്ക് ഡൗൺ കഴിഞ്ഞ ഉടൻ വീടുകളിലേക്ക് മടങ്ങണെന്നാണ് പലരുടേയും ആവശ്യമെന്നും അവർ ഡിഐജിയോട് പറഞ്ഞു.

വാട്ട്‌സ്ആപ്പിൽ പ്രചരിക്കുന്നതെന്തും ശരിയായിരിക്കണമെന്നില്ല. നിങ്ങളെ സഹായിക്കാനും ശരിയായ വിവരങ്ങൾ നൽകാനും പ്രാദേശിക ഉദ്യോഗസ്ഥർ ഇവിടെയുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ആരും ഏർപ്പെടരുതെന്നും, ലോക്ക് ഡൗൺ നിലനിൽക്കുന്ന കാലം അത്രയും നിങ്ങളുടെ എല്ലാ അടിസ്ഥാന ആവശ്യങ്ങളും അഡ്മിനിസ്ട്രേഷൻ ശ്രദ്ധിക്കുമെന്നും ഡിഐജി അവർക്ക് ഉറപ്പ് നൽകിയാണ് മടങ്ങിയത്. ഡിഐജിയോടൊപ്പം ശംഖുംമുഖം എസിപി ഐശ്വര്യ തുടങ്ങിയവരും ഉണ്ടായിരുന്നു.

Related News