തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിലവിലിരിക്കുന്ന സാഹചര്യത്തിൽ, ക്യാഷ് കൗണ്ടറുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് വെള്ളക്കരം അടയ്ക്കാൻ ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാന്നെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ഓൺലൈൻ വഴി വെള്ളക്കരമടയ്ക്കാൻ https://epay.kwa.kerala.gov.in/ എന്ന ലിങ്ക് സന്ദർശിക്കണം. ഓൺലൈൻ പണമിടപാട് സംബന്ധിച്ച സംശയങ്ങൾ തീർക്കാൻ 8547638282,9547001220 എന്നീ ഫോൺ നമ്പരുകളിൽ വിളിക്കാം.
ബിൽ തീയതി മുതൽ 30 ദിവസം വരെ, ഭാരത് ബിൽ പേ സംവിധാനം വഴി പേടിഎം, പൈസ പേ, ഗൂഗിൾ പേ തുടങ്ങിയ ഓൺലൈൻ സേവന കേന്ദ്രങ്ങൾ വഴിയും അധികചാർജില്ലാതെ എടി എം കാർഡ് വഴി വെള്ളക്കരം അടയ്ക്കാനാകും.
വെള്ളക്കരം ഓണ്‍ലൈന്‍ ആയി അടയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് ബില്‍ തുകയുടെ ഒരു ശതമാനം കിഴിവ് വാട്ടർ അതോറിറ്റി നൽകുന്നുണ്ട്. ഒരു ബില്ലില്‍ പരമാവധി നൂറു രൂപയായിരിക്കും ഇത്തരത്തില്‍ കുറച്ചു നല്‍കുന്നത്. വ്യാവസായിക കണക്ഷനുകളുടെ ബില്ലുകൾ, മറ്റു കണക്ഷനുകളുടെ 2000 രൂപയില്‍ കൂടുതല്‍ വരുന്ന ബില്ലുകൾ എന്നിവയുടെ അടവ് ഓണ്‍ലൈന്‍ വഴി മാത്രമാണ് സ്വീകരിക്കുന്നത്.
നിലവിൽ മീറ്റർ റീഡിങ് എടുക്കുന്ന പ്രവൃത്തി നിർത്തിവച്ചിരിക്കുന്നതിനാൽ മുൻ ശരാശരി ഉപഭോഗം കണക്കാക്കി ബിൽ തയാറാക്കും. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് സാധാരണ നിലയിലേക്കു മടങ്ങുമ്പോൾ മീറ്റർ റീഡിങ് എടുത്ത ശേഷം ബില്ലുകൾ പുനർനിർണയിച്ചു നൽകും.
കോവിഡ്- 19 പശ്ചാത്തലത്തിൽ സർക്കാർ നിർദേശമനുസരിച്ച് വെള്ളക്കരമടയ്ക്കാൻ മാർച്ച് 24 മുതൽ ഒരു മാസത്തെ സാവകാശവും നൽകുന്നുണ്ട്. ഈ കാലയളവിൽ ബില്ലുകളിൻമേൽ പിഴ ഈടാക്കില്ലെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.
വാട്ടർ അതോറിറ്റിയെ സംബന്ധിച്ച പൊതു പരാതികൾ 1916 എന്ന ടോൾ ഫ്രീ നമ്പരിൽ അറിയിക്കാം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?