ജിയോ ഫൈബർ ലോക്‌ഡൗൺ സമയത്തും തടസ്സമില്ലാത്ത അതിവേഗ ബ്രോഡ്ബാൻഡ് കേരളത്തിന് നൽകുന്നു

  • 11/04/2020

കൊച്ചി: ഈ നിർണ്ണായക സമയത്തു കവറേജ്‌ വർധിപ്പിക്കുന്നതിനൊപ്പം കേരളത്തിലെ പ്രധാന നഗരങ്ങളിൽ സേവനം ലഭ്യമാക്കികൊണ്ടു ജിയോ ഫൈബർ ഉപയോക്താക്കൾക്ക് അതിവേഗ ബ്രോഡ്ബാൻഡ് കണ്ണെക്ടിവിറ്റി നൽകുന്നു.
സംസ്ഥാനത്തെ പല നഗരങ്ങളിലായി ഘട്ടംഘട്ടമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജിയോ ഫൈബർ ഹൈ സ്പീഡ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നിലവിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, ത്രിച്ചൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ലഭ്യമാണ്.
ഇന്നത്തെ സാഹചര്യത്തിൽ‌ കൂടുതൽ‌ ആളുകൾ വീടുകളിൽ നിന്ന് ജോലി ചെയ്യുന്നതിനാൽ ഈ നഗരങ്ങളിലെ പ്രധാന റെസിഡൻഷ്യൽ‌ ഏരിയകളിൽ‌ ജിയോ ഫൈബറിന്റെ നെറ്റ്‌വർക്ക് കൂടുതൽ മെച്ചപ്പെടുത്തിയിരിക്കുകയാണ്.
100 Mbps മുതൽ‌ ആരംഭിച്ച് 1 Gbps വരെ പോകുന്ന അതിവേഗ ബ്രോഡ്‌ബാൻഡ് കുടുംബങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ചെറുകിട, വൻകിട സംരംഭങ്ങൾക്കും വിവിധ മേഖലകളിലെ പ്രൊഫഷണലുകൾക്കും ജിയോ ഫൈബർ നൽകുന്നു.
കൂടാതെ, ലോക്ക്ഡൗൺ കാലയളവിൽ ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന ഡാറ്റ ഉപയോഗ ആവശ്യങ്ങൾ കണക്കിലെടുത്ത് നിലവിലുള്ള എല്ലാ ജിയോ ഫൈബർ പ്ലാനുകളിലും ജിയോ ഇരട്ടി ഡാറ്റ നൽകുന്നു.
ലോക്ഡൗൺ സമയത്തും ജിയോ ഫൈബർ ടീമിന്റെ സമയോചിത സമീപനം ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തിയിട്ടുണ്ട്. ഈ ഉപഭോക്താക്കളിൽ പലരും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അവരുടെ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത്, കഴക്കൂട്ടം, മേനംകുളം, ജവഹർ നഗർ, പൂജപ്പുര, കൈമനം; കൊല്ലത്തു രണ്ടാംകുറ്റയിലും, മയ്യനാടിലു; ആലപ്പുഴയിൽ പഴവീട്, തട്ടമ്പള്ളി, വലിയകുളം; കൊച്ചി നഗരത്തിൽ ഫോർട്ട് കൊച്ചി, തേവര, കടവന്ത്ര, കലൂർ, എളമക്കര, പനമ്പിള്ളി നഗർ, കാക്കനാട്, തൃപ്പൂണിത്തുറ, കളമശ്ശേരി, ചങ്ങമ്പുഴ നഗർ,ആലുവ; തൃശ്ശൂരിൽ കുട്ടനെല്ലൂർ; കോഴിക്കോട് ഇരഞ്ഞിപ്പാലം, കാരപറമ്പ്, മാലപ്പറമ്പ്, ബിലാത്തികുളം, വേങ്ങേരി, നടക്കാവ്, മാവൂർ റോഡ്, മാങ്കാവ്. കണ്ണൂരിൽ താണ, പയ്യമ്പലം, ബർണാശ്ശേരി എന്നിവിടങ്ങളിൽ ജിയോ ഫൈബർ സേവനങ്ങ ലഭ്യമാണ്.

Related News