തിരുവനന്തപുരം : ക്ഷേമ പെൻഷൻ ഉപഭോക്താക്കള്‍ക്ക് ആധാര്‍ എനേബിള്‍ഡ് പേയ്‌മെന്റ് സിസ്റ്റം വഴി, നേരിട്ടു വീട്ടുപടിക്കൽ പണം നൽകുന്നതിന് കേരള ഗവണ്‍മെന്റ് തപാല്‍ വകുപ്പിന് അനുമതി നല്‍കി. ഇതനുസരിച്ച് ഏപ്രില്‍ എട്ടുമുതൽ തപാല്‍ വകുപ്പ് വീട്ടുപടിക്കലേക്കുള്ള ഈ സേവനം നല്‍കിത്തുടങ്ങി. ഇതിനുവേണ്ടി തിരുവനന്തപുരം നോര്‍ത്ത് പോസ്റ്റല്‍ ഡിവിഷന്‍ ഒരുക്കിയ കണ്‍ട്രോള്‍ റൂം വഴി ബാങ്ക് അക്കൗണ്ടില്‍ നിന്നും ആവശ്യപ്രകാരം പണം പിന്‍വലിക്കാവുന്നതാണ്.ഇതിനായി, 0471-2464814, 2464794 എന്നീ നമ്പറില്‍ വിളിക്കുകയോ, 9447271165 എന്ന നമ്പറിലേക്ക് വാട്ട്‌സാപ്പ് സന്ദേശം അയക്കുകയോ ചെയ്യാം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?