കോവിഡ്- 19 അസുഖം ബാധിച്ച് മരണപ്പെട്ട ആളുടെ മൃതദേഹം സംസ്കരിച്ചു.

  • 12/04/2020

കണ്ണൂര്‍: 7.4.2020 തീയ്യതി കോവിഡ്- 19 അസുഖം ബാധിച്ച് Govt. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ (പരിയാരം) അഡ്മിറ്റായി ചികിത്സയിൽ കഴിഞ്ഞിരുന്ന മെഹറൂഫ്, s/o ഉമ്മര്‍, വ: 71/20, അല്‍മിനാര്‍ (H), ചെറുകല്ലായി, Nr.ടെലിഫോണ്‍ എക്സ്ചെയ്ഞ്ച്, മാഹി, എന്നയാൾ II-4-2020 തിയ്യതി 7.35 മണിക്ക് മരണപ്പെട്ടിരുന്നു. കോവിഡ്- 19 അസുഖത്തിന് മുമ്പുതന്നെ ടിയാൻ BP, കിഡ്ണി ഹൃദയസംബന്ധമായ അസുഖം എന്നിവയ്ക്ക് ചികിത്സയിലായിരുന്നു. മരണപ്പെട്ടാളുടെ മൃതദേഹം 17.25 മണിയോടെ പരിയാരം അംശം കോരൻപീടിക ജുമസ്ജിദിന് കീഴിലുളള ദാറുൽ ഹുദാ ഇംഗ്ലിഷ് മീഡിയം സ്കൂളിനു സമീപത്തുള്ള ഖബർസ്ഥാനിൽ എത്തിച്ച് 17 50 മണിയോടെ അടക്കം ചെയ്തു. ബോഡിയുടെ കൂടെ ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, RM0 എന്നിവർ PP കിറ്റ് ധരിച്ച് , ബ്ലീച്ചിങ് സൊല്യൂഷനോട് കൂടി മൃതദേഹത്തെ ആംബുലൻസിൽ അനുഗമിച്ചിരുന്നു. 10 അടി താഴ്ചയുള്ള കുഴിയിൽ എല്ലാ സുരക്ഷയോടു കൂടി മൃതദേഹം അടക്കം ചെയ്തു. സ്ഥലത്ത് മാഹിയിൽ നിന്ന് രണ്ടു ഡോക്ടര്‍മാരും , HI Pariyaram , JHI Pariyaram എന്നീ ആരോഗ്യ പ്രവർത്തകരും, തളിപ്പറമ്പ്, പയ്യന്നൂർ തഹസിൽദാർ, തളിപ്പറമ്പ് Dy.തഹസില്‍ദാര്‍, തളിപ്പറമ്പ് മുനിസിപ്പാലിറ്റി ചെയര്‍മാന്‍, പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്, വാര്‍ഡ് മെംബര്‍, എന്നിവരും, Supdt:of Police Mahi, Supdt:of Police Special Wing Mahi, DYSP Taliparamba, ഇന്‍സ്പെക്ടര്‍ പരിയാരം, SI പരിയാരം പോലീസ് സ്റ്റേഷന്‍ എന്നിവർ സ്ഥലത്ത് സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സ്ഥലത്ത്
ഉണ്ടായിരുന്നു . നിലവിലുള്ള പ്രോട്ടോക്കോള്‍ കർശനമായി പാലിച്ചുകൊണ്ടാണ് ബോഡി മറവ് ചെയ്തത്

Related News