തുടവേദനയെന്ന് പറഞ്ഞു, ഗ്ലൗസിട്ട് തിരിഞ്ഞപ്പോഴേക്കും വസ്ത്രങ്ങള്‍ താഴ്ത്തിയിരുന്നു; ലേഡിസ്റ്റാഫുകളുടെ ദുരനുഭവം പങ്കുവെച്ച് ഡോക്ടര്‍

  • 25/10/2020


ആശുപത്രികളില്‍ ലേഡി സ്റ്റാഫുകളും ഡോക്ടര്‍മാരും അനുഭവിക്കുന്ന ദുരനുഭവം പങ്കുവെച്ച് ഡോക്ടര്‍ ഷിനു ശ്യാമളന്‍. രോഗവുമായി വരുന്ന പലരുടെയും ഭാഗത്ത് നിന്നും ഉണ്ടാകുന്ന ദുരനുഭവമാണ് ഷിനു ശ്യാമളന്‍ പങ്കുവെച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

ആശുപത്രികളില്‍ ലേഡി സ്റ്റാഫുകള്‍ക്ക് പല തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. 
കാലിന്റെ തുടയ്ക്ക് വേദനയാണെന്ന് പറഞ്ഞു ഒരു പുരുഷന്‍ വന്നു. ഡ്രസിങ് റൂമിലേക്ക് ഞാനും സിസ്റ്ററും കൂടി അദ്ദേഹത്തിന്റെ വേദനയുള്ള ഭാഗം നോക്കാനായി കയറ്റി. തിരിഞ്ഞു നിന്നു ഗ്ലൗസ് ഇട്ട് വന്നപ്പോള്‍ ജീന്‍സും അണ്ടര്‍വിയറും താഴ്ത്തി അയാള്‍ കിടക്കുന്നു.  അപ്പോള്‍ ആ സമയത്തു അയാള്‍ എന്തിനാണ് അണ്ടര്‍ വിയര്‍ താഴ്ത്തിയത് എന്ന് ചിന്തിച്ചില്ല. തുടയില്‍ കാര്യമായ പ്രശ്‌നമൊന്നും കണ്ടില്ല. പക്ഷെ വേദനയുണ്ട് എന്ന് അയാള്‍ പറഞ്ഞു. മരുന്ന് എഴുതി കൊടുത്തു. അപ്പോള്‍ ഇഞ്ചക്ഷന്‍ വേണമെന്നും കൂടെ ഒരാളെ വിളിച്ചിട്ട് വരാമെന്നും പറഞ്ഞു അല്പം മാറി നിന്ന് ഫോണ് വിളിക്കുവാന്‍ അയാള്‍ പോയി. പക്ഷേ പിന്നീട് അയാള്‍ തിരികെ വന്നില്ല. അപ്പോഴാണ് ഇതിനെ കുറിച്ചു സംശയം തോന്നിയത്. Exhibitionism ആയിരുന്നോ എന്ന് ചിന്തിച്ചു പോയി. Exhibitionism എന്നാല്‍ ഒരാളുടെ സ്വകാര്യ ഭാഗങ്ങള്‍ മറ്റൊരാളെ പൊതുവെ ഒരു അപരിചിതയെ കാണിച്ചു നിര്‍വൃതി അടയുന്ന പ്രവര്‍ത്തി. അയാള്‍ മരുന്ന് വാങ്ങാതെ ഇഞ്ചക്ഷന്‍ വേണമെന്നും പറഞ്ഞു കൂട്ടത്തില്‍ ആളെ വിളിക്കട്ടെ എന്ന ഭാവത്തില്‍ പുറത്തേക്ക് നീങ്ങി പിന്നീട് വരാതെ ഇരുന്നപ്പോള്‍ ആണ് ഇതിനെ കുറിച്ചു ചിന്തച്ചത്. 

മുന്‍പ് ഒരിക്കല്‍ ഒ.പി യില്‍ നന്നേ പ്രായമുള്ള ഒരു പുരുഷന്‍ ലിംഗത്തില്‍ ചൊറിച്ചില്‍ ആണെന്ന് പറഞ്ഞു കഴിയും മുന്‍പേ ലിംഗം കാണിച്ചതും തിരക്കുള്ള ഒ.പി യില്‍ അവിടെ ഉണ്ടായിരുന്ന എല്ലാവരും നോക്കി നില്‍ക്കെ അങ്ങനെ ചെയ്തതതും ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ഡ്രസിങ് റൂമില്‍ പോയി നോക്കേണ്ട കാര്യങ്ങള്‍ ആണല്ലോ. ഇതുപോലെ നിരവധി അനുഭവങ്ങള്‍ പലര്‍ക്കും പറയുവാനുണ്ടാകും.

Related News