മുഖ്യമന്ത്രിയുടെ കാലുപിടിച്ചിട്ടും നീതി കിട്ടിയില്ല; 'വിധി ദിനം മുതല്‍ ചതി ദിനം വരെ'; വാളയാറിലെ കുട്ടികളുടെ അമ്മ സമരം തുടങ്ങി

  • 25/10/2020

വാളയാര്‍ കേസിലെ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ സമരം ആരംഭിച്ചു. വിധി ദിനം മുതല്‍ ചതി ദിനം വരെ എന്ന പേരിലാണ് പെണ്‍കുട്ടികളുടെ അമ്മ സമരം ആരംഭിച്ചിരിക്കുന്നത്. പെണ്‍കുട്ടികള്‍ മരിച്ചത് എങ്ങനെ, ക്രൂരമായി കൊല്ലപ്പെട്ടത് എങ്ങനെ തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കിയാക്കിയാണ് കേസിലെ പ്രതികളെ വെറുതെ വിട്ടത്. പ്രതികളെ വെറുതെ വിട്ട് ഒരു വര്‍ഷം തികയുകയാണ്. മക്കള്‍ക്ക് നീതിയാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ കാലില്‍ വീണിട്ടും ഫലമുണ്ടായില്ല എന്നും പെണ്‍കുട്ടികളുടെ അമ്മ പറയുന്നു. 

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും മാതാപിതാക്കള്‍ കടുത്ത ആരോപണം ഉന്നയിക്കുന്നുണ്ട്. കുട്ടികളെ കൊന്നത് താനാണെന്ന് സമ്മതിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതായി പെണ്‍കുട്ടികളുടെ അച്ഛന്‍ പറഞ്ഞു. കേസ് ഏറ്റെടുത്താല്‍ തന്നെ രക്ഷിക്കാമെന്നാണ് ഡിവൈഎസ്പി സോജന്‍ ഉറപ്പു നല്‍കിയത്. അന്ന് രാത്രി വീട്ടില്‍  വന്ന് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതായും പെണ്‍കുട്ടികളുടെ പിതാവ് പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചു. ഇനി ആരെയാണ് വിശ്വസിക്കേണ്ടത് എന്നും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ചോദിക്കുന്നു. 




Related News