കോവിഡ് 19:കേരള പോലീസിന്റെ ഗാനവീഡിയോയെ അഭിനന്ദിച്ച് കമലഹാസൻ

  • 12/04/2020

കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളിൽ കർമ്മനിരതരാകുന്ന കേരള പോലീസിന്റ സേവനങ്ങളെക്കുറിച്ചു കൊച്ചി സിറ്റി പോലീസ് തയ്യാറക്കിയ 'നിർഭയം' എന്ന ഗാനവീഡിയോയെ അഭിനന്ദിച്ച് പ്രമുഖ സിനിമാതാരം കമലഹാസന്റെ സന്ദേശം. കേരള മുഖ്യമന്ത്രിക്കയച്ച സന്ദേശത്തിലാണ് കമലഹാസന്റെ പ്രതികരണം. കോവിഡെന്ന മഹാമാരിക്കെതിരെ മുന്നണിപോരാളികളയായി പൊരുതുന്ന ആരോഗ്യ പ്രവർത്തകരുടെയും പോലീസുകാരുടെയും ശുചീകരണത്തൊഴിലാളികളുടെയും സേവനം ശ്ലാഘനീയമാണ്. അവർക്ക് പ്രചോദനമാകുന്ന തരത്തിലുള്ള ഗാനം ഏറെ അനിവാര്യമാണ്. കേരളപോലീസ് തയ്യാറക്കിയ ഗാനം അർത്ഥപൂർണമാണ്. ഗാനം ആലപിച്ച പോലീസ് ഉദ്യോഗസ്ഥനാണെന്നതും ഗാനത്തിന്റെ സവിശേഷതയാണ്. ഈ സംരഭത്തിന് പിന്നിൽ പ്രവവർത്തിച്ച പോലീസ് അധികാരികളെയും അവരുടെ ഉന്നതമായ ചിന്തയെയും പ്രത്യേകം അഭിനന്ദിക്കുന്നതായി കമലഹാസൻ സന്ദേശത്തിൽ പറഞ്ഞു.

Related News