തൊഴില്‍ സമയം വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. ജി.ദേവരാജന്‍.

  • 12/04/2020

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തി ല്‍ രാജ്യമെമ്പാടും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന്‍റെ മറപിടിച്ച് തൊഴിലാളികളുടെ പ്രവര്‍ത്തിസമയം എട്ടു മണിക്കൂറി ല്‍ നിന്നും പന്ത്രണ്ട് മണിക്കൂറായി വര്‍ദ്ധിപ്പിക്കാനുള്ള ഗൂഢനീക്കം കേന്ദ്ര സര്‍ക്കാ ര്‍  ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ്‌ ഗാംഗ് വാറിന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ കത്തയച്ചു. 

രാജ്യത്ത് നിലനിന്നിരുന്ന 44 തൊഴി ല്‍ നിയമങ്ങളെ നിക്ഷേപക ര്‍ക്കും മുതലാളിമാര്‍ക്കും അനുകൂലമാക്കി നാ ല് കോഡുകളാക്കി മാറ്റാ ന്‍ മോദി സര്‍ക്കാ ര്‍ തീരുമാനിച്ചതിന്‍റെ  ഭാഗമായി കൊണ്ടുവന്ന വ്യവസായ ബി ല്‍ 2020ല്‍ തൊഴിലാളികളുടെ പ്രവര്‍ത്തി സമയം വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ പ്രസ്തുത ബി ല്‍ ഇതുവരെ പാര്‍ലമെന്‍റ് പാസ്സാക്കിയിട്ടില്ല. എല്ലാ തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി ഈ നീക്കത്തെ എതിര്‍ക്കുകയുമാണ്. നിലവിലെ ഫാക്ടറീസ് ആക്റ്റ് 1948 അനുസരിച്ച് എട്ടുമണിക്കൂറിനു ശേഷമുള്ള പ്രവര്‍ത്തിയെ ഓവ ര്‍ ടൈം ആയി കണക്കാക്കി വേതനം നല്‍കണം. ലോക്ക് ഡൌണിന്‍റെ മറവി ല്‍ മുതലാളിമാരെ സഹായിക്കാനും തൊഴിലാളികളെ ചൂഷണം ചെയ്യാനുമാണ് സര്‍ക്കാ ര്‍ ശ്രമിക്കുന്നത്. തൊഴിലാളി സംഘടനകളോട് ആലോചിക്കാതെ ഏകപക്ഷീയമായി നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണ്.

അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതും ഇന്‍റര്‍നാഷണ ല്‍ ലേബ ര്‍ ഓര്‍ഗനൈസേഷ ന്‍ (ഐ.എല്‍.ഓ) ഒന്നാം കണ്‍വന്‍ഷനായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ് എട്ടു മണിക്കൂ ര്‍ ജോലി എന്നത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിന്റെ പേരില്‍ ഈ അന്താരാഷ്ട്ര നിയമത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് തൊഴിലാളി വര്‍ഗ്ഗം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും ദേവരാജ ന്‍ ആവശ്യപ്പെട്ടു.

Related News