അതിർത്തിക്കിരുവശവും നിന്ന‌് മലയാളികളായ മൂന്ന‌് സിപിഐ എം പ്രവർത്തകർ കൈകോർത്തപ്പോൾ തോൽക്കുന്നത‌് രോഗികളുടെ ജീവൻ വെച്ച‌് രാഷ‌്ട്രീയം കളിക്കുന്നവർ. കേരളത്തിൽ നിന്ന‌് അത്യാസന്ന നിലയിലായ രോഗികളെയും കൊണ്ട‌് വരുന്ന ആംബുലന്‍സ് പോലും കടത്തിവിടാതെ കർണാടക അതിര്‍ത്തിയടച്ചതോടെ നിഷേധിക്കപ്പെട്ടത് ചികിത്സമാത്രമല്ല, മംഗളൂരുവിൽ ലഭ്യമാകുന്ന ജീവന്‍ രക്ഷാമരുന്നുകള്‍കൂടിയാണ്.
കാലങ്ങളായി മംഗളൂരുവിൽ ചികിത്സ തേടിയിരുന്ന കണ്ണൂർ, കാസർക്കോട‌് ജില്ലകളിൽ നിന്നുള്ള നൂറ‌് കണക്കിന‌് രോഗികൾ നിത്യേന കഴിക്കേണ്ട മരുന്നുകൾ കിട്ടാതെ ദുരിതത്തിലായതോടെയാണ‌് പയ്യന്നൂർ എരമം സ്വദേശിയും മംഗളൂരു കാനറ എൻജിനിയറിങ്ങ‌് കോളേജ‌് അധ്യാപകനുമായ പികെജി അനൂപ് കുമാര്‍,കാസര്‍ക്കോട‌് പട്ട‌്ളയിലെ സതീഷ് ഷെട്ടി , പൊന്നങ്കളയിലെ പി ജയപ്രകാശ് എന്നിവർ സഹായവുമായി രംഗത്തെത്തിയത‌്. രോഗികൾ ഉപയോഗിച്ചു വന്നിരുന്ന പല ജീവർരക്ഷാ മരുന്നുകളും മംഗളൂരു നഗരത്തില്‍ മാത്രം ലഭിക്കുന്നവയാണ‌്. ദിനവും നിരവധി പേരാണ‌് മംഗളൂരുവിലെ പരിചയക്കാരെ വിളിച്ച‌് മരുന്ന‌് എത്തിക്കാൻ മാർഗമുണ്ടേയെന്ന‌് ആരായുന്നത‌്. കടുത്ത നിയന്ത്രണം കാരണം പലരും നിസ്സഹായരായി നിൽക്കുന്നത‌് കണ്ടാണ‌് മൂവർ സംഘം മുന്നിട്ടറങ്ങിയത‌്.
രാഷ‌്ട്രീയ എതിർപ്പും വർഗീയതയും കാരണം സുപ്രീംകോടതി നിർദ്ദേശേം പോലും തൃണവൽകരിച്ച‌് ഇപ്പോഴും രോഗികൾക്ക‌് താൽപര്യമുള്ള ആശുപത്രിയിലേക്ക‌് പോകാനുള്ള അനുമതി നിഷേധിക്കുകയാണ‌് മംഗളൂരു എംപി നളീൻകുമാറിന്റെ നേതൃത്വത്തിലുള്ള ബിജെപി . ഇവർ വിദ്വേഷം വെച്ച‌് പുലർത്തുന്ന അതേ രാഷ‌്ട്രീയത്തിൽ വിശ്വസിക്കുന്ന ഈ യുവാക്കക്കളുടെ നിശ‌്ചയദാർഡ്യത്തിന‌് മുന്നിൽ അതിർത്തിയിലെ അടച്ചിട്ട വഴികൾ തുറക്കുകയാണ് .ഏറെ ബുദ്ധിമുട്ടിയാണ‌് കേരളത്തിലെ രോഗികള്‍ക്ക് മംഗളൂരു മാത്രം ലഭിക്കുന്ന ജീവന്‍ രക്ഷാമരുന്നുകള്‍ ഇവർ എത്തിച്ചു നൽകുന്നത‌്. തളിപ്പറമ്പ് ചെമ്പേരി നെല്ലിക്കുറ്റിയിലെ മരിയ അഗസ്റ്റിന്‍ എന്ന യുവതിക്ക് ജീവന്‍ രക്ഷാമരുന്നായ ടാക്രോമസ് (TACROMUS) വേണമെന്നാവശ്യപ്പെട്ട് വന്ന ഒരുഫോണ്‍ വിളിയാണ് തങ്ങളുടെ ഈ ഉദ്യമത്തിന് തുടക്കം കുറിച്ചതെന്ന് അനൂപ് കുമാര്‍ പറയുന്നു.
മംഗളൂരു കുംപാളയിൽ താമസിക്കുന്ന അനൂപ് വണ്ടിയുമായി മരുന്ന് തേടിയിറങ്ങി.നിരത്തിലിറങ്ങിയാല്‍ ലാത്തിയടിയും വണ്ടിപിടിച്ചെടുക്കലുമൊക്കെയുള്ള മംഗളൂരുവിലാണ് അനൂപിന്റെ ഈ സാഹസം. രണ്ടു കല്‍പിച്ച് 15 കിലോമീറ്ററോളം യാത്രചെയ്ത് പമ്പ് വെല്ലിലുള്ള സൂര്യ ലൈഫ് കെയറില്‍ നിന്ന് മരുന്ന് വാങ്ങി സംസ്ഥാന അതിര്‍ത്തിയായ തലപ്പാടിയിലെത്തിച്ചു.അവിടെ നിന്ന് അഗ്നിരക്ഷാസേനയുടെ വണ്ടിയില്‍ ആ മരുന്ന് തളിപ്പറമ്പിലെ മരിയ അഗസ്റ്റിനിലേക്ക്.കഴിഞ്ഞയാഴ്ച ജയപ്രകാശിന്റെ സഹോദരിഭര്‍ത്താവിനു വേണ്ട അവശ്യ മരുന്നും അനൂപ് മംഗളൂരുവില്‍ നിന്ന് വാങ്ങി തലപ്പാടിയില്‍ കൊണ്ടുനല്‍കിയിരുന്നു.ഇത്തരത്തിൽ നിരവധി പേർക്കാണ‌് ഈ മൂന്ന‌് യുവാക്കൾ കൈത്താങ്ങാവുന്നത‌്.
കേരളത്തിലെ ആര്‍ക്കും മംഗളൂരുവില്‍ നിന്ന് ജീവന്‍ രക്ഷാമരുന്ന് എത്തിച്ചുനല്‍കാന്‍ തങ്ങള്‍ സന്നദ്ധരാണെന്ന് മൂവരും ഒരേ സ്വരത്തില്‍ പറയുന്നു.8884713144-(അനൂപ്),9895135881- (ജയപ്രകാശ് )എന്നീ നമ്പറുകളില്‍ എപ്പോള്‍ വേണമെങ്കിലും വിളിച്ച് മംഗളൂരുവില്‍ നിന്ന് മരുന്നെത്തിക്കാൻ തയ്യാറാണെന്നും ഇവര്‍ ഉറപ്പുനല്‍കുന്നു. സിപിഐഎം പെന്നങ്കള ബ്രാഞ്ചംഗമാണ‌് ജയപ്രകാശ‌്, സതീഷ‌് പട്ട‌്ള ബ്രാഞ്ചംഗവും അനൂപ‌് മംഗളൂരുവിലേക്ക‌് താമസം മാറുന്നത‌് വരെ മാത്തിൽ എരമം പുല്ലുക്കര ബ്രഞ്ചംഗമായിരുന്നു . ഇവരുടെ നേതൃത്വത്തിൽ മംഗളൂരുവിൽ രക്തദാനത്തിന് സഹായം നല്‍കുന്ന വീ ഡൊണേറ്റ് ചാരിറ്റബിള്‍ സൊസൈറ്റി രൂപികരിച്ചിട്ടുണ്ട‌്
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?