തിരുവനന്തപുരം: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് തലസ്ഥാനത്ത് വീണ്ടും ജനത്തിരക്ക്. തിരുവനന്തപുരം നഗരത്തിലെ റോഡുകളിൽ വാഹനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കടകൾ തുറന്ന മറവിലാണ് ജനങ്ങൾ കൂട്ടത്തോടെ റോഡിലിറങ്ങിയത്. വാഹനങ്ങൾ പിടിച്ചെടുക്കുന്നതിലെ അവ്യക്തതയും ആളുകൾ മുതലെടുത്തു.
സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ഇതാദ്യമായി റോഡുകളിലും കടകൾക്ക് മുമ്പിലും വലിയ ജനക്കൂട്ടമെത്തി. ക്ഷേമപെൻഷനുകളെത്തിയതോടെ പണമെടുക്കാനായി ബാങ്കുകൾക്ക് മുമ്പിലും ജനം കൂട്ടം കൂടി. കാട്ടാക്കടയിലെ ബാങ്കുകളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേമ പെൻഷൻ വാങ്ങാനും, ബാലൻസ് പരിശോധിക്കാനും ആളുകൾ കൂട്ടമായി എത്തി. സാമൂഹ്യ അകലം പാലിക്കാതെ ആളുകൾ ബാങ്കുകളിലെത്തിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?