ദുര്‍ഗാ ദേവിയെ അപമാനിച്ച് ഫോട്ടോ ഷൂട്ട്; വനിതാ ഫോട്ടോഗ്രാഫര്‍ക്കെതിരെ കേസ്

  • 26/10/2020

ദുര്‍ഗാ ദേവിയെ അപമാനിച്ച് ഫോട്ടോ ഷൂട്ട് നടത്തിയെന്നാരോപിച്ച് വനിതാ ഫോട്ടോഗ്രാഫര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹിന്ദു ഐക്യവേദി നല്‍കിയ പരാതിയിലാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ആലുവ സ്വദേശിയായ യുവതി ദുര്‍ഗാ ദേവിയെ അപമാനിച്ച് ഫോട്ടോ ഷൂട്ട് നടത്തി എന്നതാണ് ഹിന്ദു ഐക്യവേദിയുടെ പരാതി. മടിയില്‍ മദ്യവും കഞ്ചാവും വച്ചിരിക്കുന്ന തരത്തില്‍ ദുര്‍ഗ ദേവിയെ ചിത്രീകരിച്ചു എന്നാതായിരുന്നു പരാതി. 

നവരാത്രിയോടനുബന്ധിച്ചായിരുന്നു യുവതി ഫോട്ടോ ഷൂട്ട് നടത്തിയത്. സംഭവത്തില്‍ യുവതി മാപ്പ് പറഞ്ഞിട്ടുണ്ട്. നവരാത്രി തീമില്‍ ചെയ്ത ഫോട്ടോ ഷൂട്ട് വിശ്വാസികളെ വേദനിപ്പിച്ചത് മനസിലാക്കുന്നെന്നും നിര്‍വ്യാജം ഖേദിക്കുന്നെന്നും എന്നുമാണ് യുവതി പറഞ്ഞത്. ഏതെങ്കിലും മതത്തെ വേദനിപ്പിക്കണം എന്ന ഉദ്ദേശത്തോടെയായിരുന്നില്ല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു യുവതി ഫോട്ടോകള്‍ പുറത്തുവിട്ടത്. ചിത്രം പങ്കുവെച്ചതിന് പിന്നാലെ സമൂഹമാധ്യമത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധം ഉണ്ടായിരുന്നു. 

Related News