തലച്ചോറില്‍ കാക്കി നിക്കറിട്ടയാളാണ് കോടിയേരി; രൂക്ഷ വിമര്‍ശവനുമായി സിപി ജോണ്‍

  • 26/10/2020

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സിപി ജോണ്‍. തലച്ചോറില്‍ കാക്കി നിക്കറിട്ടയാളാണ് കോടിയേരി എന്നതാണ് സിപി ജോണിന്റെ വിമര്‍ശനം. ഫെയ്‌സ്ബുക്കിലൂടെയാണ് കോടിയേരിക്കെതിരെ വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയത്. 
യുഡിഎഫ് മതതീവ്രവാദികളുടെ കയ്യില്‍പെട്ടുപോയെന്ന കോടിയരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടി പറയവെയാണ്  സിപി ജോണ്‍ രൂക്ഷമായി വിമര്‍ശിച്ചത്. 

കോടിയേരിയുടെ പ്രസ്താവന അതിശയിപ്പിച്ചു. തലച്ചോറില്‍ കാക്കിനിക്കറിട്ട ആളാണ് കോടിയേരി ബാലകൃഷ്ണനെന്നുമായിരുന്നു സിപി ജോണിന്റെ പ്രസ്താവന. യുഡിഎഫ് മതതീവ്രവാദികളുമായി സഖ്യത്തിലെന്ന് പറയുന്ന സിപിഐഎം തമിഴ്‌നാട്ടില്‍ മുസ്ലീം ലീഗുള്‍പ്പെട്ട മുന്നണിയിലാണ്. സിപിഐഎമ്മും സിപിഐയും ജയിച്ചതില്‍ ലീഗിന്റെ വോട്ടുണ്ട്. മുസ്ലീം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും സഹായമില്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ളത് ആലപ്പുഴയിലെ ഒരുസീറ്റ് മാത്രമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് വീഡിയോയില്‍ പറഞ്ഞു.

Related News