ജില്ലയില്‍ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജോലിനോക്കുന്നവര്‍ക്ക് സൗജന്യ ഭക്ഷണവുമായി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗിയും പങ്കായം ഹോട്ടലും. പോലീസുകാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജീവനക്കാര്‍, ജില്ലയിലെ 6 താലൂക്ക് ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍, വോളന്റിയര്‍മാര്‍ എന്നിവര്‍ക്കാണ് സൗജന്യമായി ഉച്ചയ്ക്കും രാത്രിയും ഭക്ഷണമെത്തിക്കുന്നത്. ആദ്യ വിതരണം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. രണ്ടാഴ്ച ഇത്തരത്തില്‍ സൗജന്യ ഭക്ഷണം നല്‍കും. 1000 ഭക്ഷണപ്പൊതികളാണ് ദിവസേന ഹോട്ടലില്‍ നിന്ന് സ്വിഗിയുടെ സഹായത്തോടെ എത്തിച്ചു നല്‍കുന്നത്. കോവിഡ് പ്രതിരോധത്തിനായി രാവും പകലും സേവനമനുഷ്ടിക്കുന്നവര്‍ക്ക് ഏറെ ആശ്വാസകരമാണ് ഈ സേവനം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?