വിവാഹാലോചന മുടക്കി; അയല്‍വാസിയുടെ കട ജെസിബി കൊണ്ട് യുവാവ് ഇടിച്ചുനിരത്തി

  • 27/10/2020

വിവാഹം മുടക്കിയ അല്‍വാസിയുടെ കട യുവാവ് ജെസിബി കൊണ്ട് ഇടിച്ചുനിരത്തി. കണ്ണൂര്‍ ചെറുപുഴയിലാണ് സംഭവം നടന്നത്. ആല്‍ബിന്‍ എന്ന യുവാവാണ് അയല്‍വാസിയുടെ കട തകര്‍ത്ത.  തന്റെ വിവാഹം മുടക്കിയതിനാണ് കട തകര്‍ത്തതെന്നാണ് യുവാവ് പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. കട പൊളിക്കാനുപയോഗിച്ച മണ്ണുമാന്തി യന്ത്രവും യുവാവിനെയും ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂര്‍ പുളിങ്ങോം കുമ്പന്‍ കുന്നിലെ പുളിയാറുമറ്റത്തില്‍ സോജിയുടെ കടയാണ് ആല്‍ബിന്‍ തകര്‍ത്തത്. കടയുടമ കടയടച്ച് പോയ സമയത്താണ് അക്രമം ഉണ്ടായത്. വിവാഹ ആലോചന തുടങ്ങിയിട്ട് കുറെ നാളുകളായി. അടുത്തിടെ വന്ന അഞ്ച് വിവാഹ ആലോചനകളും മുടങ്ങിപോയി. ഇതിന് കാരണം കട നടത്തുന്ന അയല്‍വാസിയായ സോജിയാണ്. വിവാഹം മുടക്കിയതിനുള്ള പ്രതികാരമായാണ് ജോസിയുടെ കട ജെസിബി ഉപയോഗിച്ച് തകര്‍ത്തത് എന്നാണ് ആല്‍ബിന്‍ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.

Related News