റോഡില്‍ കുണ്ടും കുഴിയും; അടിവസ്ത്രം ഊരി വിരിച്ച് ഡോക്ടറുടെ പ്രതിഷേധം

  • 27/10/2020

തൃശ്ശൂര്‍ ചാവക്കാട് ചേറ്റുവറോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് അടിവസ്ത്രമൂരി ജെട്ടി ചാലഞ്ച് നടത്തി ഡോക്ടര്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളെജിലെ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ കൃഷ്ണ കുമാറാണ് വ്യത്യസ്മായ സമരവുമായി രംഗത്തെത്തിയത്. ഡോക്ടറുടെ ജെട്ടി ചാലഞ്ചിന് എതിരെ എംഎല്‍എ കെവി അബ്ദുകള്‍ ഖാര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കെവി അബ്ദുള്‍ ഖാദറിന് എതിരെയും മന്ത്രി ജി സുധാകരന് എതിരെയും ഡോക്ടര്‍ അഴിമതി ആരോപണവും ഉന്നയിച്ചിട്ടുണ്ട്. 

ആറ് മാസങ്ങള്‍ക്ക് മുന്‍പ് ലക്ഷങ്ങള്‍ ചിലവാക്കി നിര്‍മ്മിച്ച റോഡില്‍ കുഴികളാണെന്നും മന്ത്രിമാര്‍ കോഴ വാങ്ങിച്ചു എന്നുമാണ് ഡോക്ടര്‍ കൃഷ്ണ കുമാര്‍ ആരോപിക്കുന്നത്. റോഡില്‍ പത്ത് മീറ്റര്‍ ദൂരത്തില്‍ പോലും കുഴിയില്ലാത്ത സ്ഥലമില്ല എന്നും ഡോക്ടര്‍ ആരോപിക്കുന്നു. ഇനി ഒന്നും തനിക്ക് തരാനില്ല. അടിവസ്ത്രം മാത്രമാണ് ഉള്ളത്. ഇതും എടുത്തോളൂ എന്നും ഡോക്ടര്‍ പറയുന്നു. 

Related News