പെൺകുട്ടിക്കെതിരെ കേസെടുത്തു

  • 13/04/2020

പത്തനംതിട്ട തണ്ണിത്തോട്ടിൽ ക്വാറന്റൈനിൽ കഴിയവേ സി.പി.എം പ്രവർത്തകർ വീട് ആക്രമിച്ചതിന് പരാതി നൽകിയ പെൺകുട്ടിക്കെതിരെ ക്വാറന്റൈൻ ലംഘനത്തിനു കേസ്, ഹെൽത്ത് ഇൻസ്പെക്ടറുടെയും മെഡിക്കൽ ഓഫീസറുടെയും റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് പോലീസ് കേസെടുത്തത്. പെൺകുട്ടിയുടെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ സിപിഎം പ്രവർത്തകർ അറസ്റ്റിലായിരുന്നു,

കഴിഞ്ഞ ശനിയാഴ്ച വീടിനു പുറത്തേക്ക് പെൺകുട്ടി ഇറങ്ങിയെന്ന പേരിലാണ് കേസ്. കോയമ്പത്തൂരിൽ പഠിക്കുന്ന പെൺകുട്ടി കഴിഞ്ഞ മാർച്ച് 19നാണ് തണ്ണിത്തോട്ടിലെ വീട്ടിലെത്തിയത്. അന്നു മുതൽ ആരോഗ്യവകുപ്പിനെ അറിയിച്ചശേഷം ക്വാറന്റൈനിലാവുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നുവെന്ന പേരിൽ പ്രദേശത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഭീഷണി ഉയർന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടി പെൺകുട്ടി മുഖ്യമന്ത്രിക്കു പരാതി നൽകിയതിനെതുടർന്ന് പെൺകുട്ടിയുടെ വീടിനുനേരെ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ആക്രമണമുണ്ടായി.

Related News