പ്രവാസികൾക്ക് ഡോക്ടർ ഓൺലൈൻ. മൂന്നാമത്തെ ക്ളിക്കിൽ വൈദ്യസഹായം.

  • 13/04/2020

ഓൺലൈൻ വീഡിയോ കോൺഫറൻസിംങിലൂടെ 400ൽ പരം പ്രവാസികൾ ഒരാഴ്ചയ്ക്കുള്ളിൽ ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് അറുപതു പേരാണ് വീഡിയോ കോൺഫറൻസിങ് സംവിധാനം ഉപയോഗിച്ചത്. www.norkaroots.org വെബ്സൈറ്റിൽ പ്രവേശിച്ചാൽ മൂന്നാമത്തെ ക്ളിക്കിൽ ഡോക്ടറുടെ അപ്പോയ്മെൻ്റ് നിശ്ചയിക്കാവുന്ന വിധമാണ് വെബ് സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്.രോഗികൾക്ക് ഇമെയിലിലൂടെ മരുന്നിൻ്റെ കുറിപ്പടി അയച്ചുകൊടുക്കും.
ഗൾഫ് നാടുകൾ, അമേരിക്ക എന്നിവടങ്ങളിൽ നിന്നുള്ളവരാണ് ഈ സേവനം ഉപയോഗിച്ചവരിൽ ഏറെയും.
ഐ.എം.എ, ക്വിക് ഡോക്ടർ quikdr.com എന്നിവരുമായി സഹകരിച്ചാണ് നോർക്ക പ്രവാസികൾക്കായി ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇതിന് പുറമേ എല്ലാ ദിവസവും രണ്ട് മണി മുതൽ ആറ് മണി (ഇന്ത്യൻ സമയം ) വരെ ഡോക്ടർമാരുമായി ഫോണിൽ സംസാരിക്കുന്നതിനും പ്രവാസികൾക്കുള്ള ഇതര പ്രശ്നങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും നോർക്ക വെബ്സൈറ്റിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആയിരത്തിൽപ്പരം ഡോക്ടർമാരാണ് ഈ സേവനത്തിൽ പങ്കാളികളാകുന്നത്. അവശ്യാനുസരണം ഡോക്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും നോർക്ക അറിയിച്ചു.

Related News