മുഖ്യമന്ത്രി രാജിവെയ്ക്കുന്ന പ്രശ്‌നമില്ല; നയം വ്യക്തമാക്കി സിപിഐഎം

  • 29/10/2020

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കുന്ന പ്രശ്‌നമില്ലെന്ന് സിപിഐഎം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കരനെ അറസ്റ്റു ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി രാജിവെയ്ക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു കാര്യവും അജണ്ടയില്‍  ഇല്ല എന്നാണ് സിപിഐഎം വ്യക്തമാക്കിയിരിക്കുന്നത്. 

സ്വര്‍ണക്കടത്ത് കേസിലെ സത്യാവസ്ഥ അന്വേഷണത്തിലൂടെ പുറത്ത് വരട്ടെയെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്‍ പറഞ്ഞത്. മുഖ്യമന്ത്രി രാജിവെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി തുടക്കം മുതലേ ഏതന്വേഷണവും നടക്കട്ടെയെന്ന് പറഞ്ഞിട്ടുണ്ട്. ഉപ്പുതിന്നവന്‍ വെള്ളംകുടിക്കട്ടെയെന്നും മടിയില്‍ കനമുള്ളവനേ ഭയപ്പെടാനുള്ളൂ എന്നും അദ്ദേഹം പറഞ്ഞതാണ്. അത് വെറുതെ പറഞ്ഞതല്ല എന്ന നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് മുഖ്യമന്ത്രിയും സിപിഐഎമ്മും. 

Related News