നിയമം ലംഘിച്ച വാഹനങ്ങള്‍ വീണ്ടും പിടിയിലായാല്‍ കഠിനശിക്ഷ : ഡി ജി പി

  • 13/04/2020

ലോക്ക് ഡൗണ്‍ ലംഘനത്തിന് പിടിച്ചെടുത്തശേഷം വിട്ടുനല്‍കിയ വാഹനങ്ങള്‍ അതേ കുറ്റത്തിന് വീണ്ടും പിടിയിലാകുകയാണെങ്കില്‍ ശിക്ഷയും പിഴയും കഠിനമായിരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പോലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടുനല്‍കിയ ഇത്തരം വാഹനങ്ങള്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചു ചിലര്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്.

ഒരിക്കല്‍ വാഹനം പിടിച്ചെടുത്തതിനാല്‍ നിയമം വീണ്ടും ലംഘിച്ചാല്‍ നടപടി ഉണ്ടാകില്ലെന്നു കരുതുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് വ്യാപക പ്രചരണം നടത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

Related News