ഓണക്കിറ്റിലെ മുളകുപൊടിയില്‍ മനുഷ്യ വിസര്‍ജ്യത്തില്‍ കാണുന്ന ബാക്ടീരിയ കണ്ടെത്തി; റിപ്പോര്‍ട്ട്

  • 29/10/2020

കേരളത്തില്‍ ഓണത്തിന് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സപ്ലൈക്കോ വഴി വിതരണം ചെയ്ത മുളകുപൊടിയില്‍ ബാക്ടീരിയ കണ്ടെത്തി. മനുഷ്യ, മൃഗ വിസര്‍ജ്യങ്ങളില്‍ കാണുന്ന സാല്‍മൊണല്ല ബാക്ടീരിയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. കിറ്റില്‍ വിതരണം ചെയ്ത ശര്‍ക്കരയും പപ്പടവും ഭക്ഷ്യയോഗ്യമല്ലെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നിലെയാണ് ഇപ്പോള്‍ മുളകുപൊടിയിലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. 

വിതരണത്തിന് മുന്‍പ് കോന്നി സിഎഫ്ആര്‍ഡിയില്‍ മുളക്‌പൊടിയുടെ സാമ്പിള്‍ പരിശോധിച്ചിരുന്നു. പരിശോധനയില്‍ ഇത് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. അതിനാല്‍ പിന്‍വലിക്കണം എന്ന നിര്‍ദേശവും നല്‍കി. എന്നാല്‍ ഇവ പിന്‍വലിക്കാതെയാണ് വിതരണം ചെയ്തത് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലെ ഡിപ്പോകളിലാണ് ഇത് വിതരണം ചെയ്തത്.

Related News