ലഹരിമരുന്ന് കേസ് കേസ്: ബിനീഷ് കോടിയേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി

  • 29/10/2020

ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ബംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്ത് വെച്ച് ബിനീഷിനെ ഇന്ന് ഇഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രണ്ടാംതവണയാണ് കേസുമായി ബന്ധപ്പെട്ട് ബീനീഷിന് ചോദ്യം ചെയ്തത്. 

മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദുമായുള്ള ബന്ധം സംബന്ധിച്ചാണ് ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടാണ് പ്രധാനമായും ഇഡി ചോദ്യം ചെയ്യുന്നത്. 

ചോദ്യം ചെയ്യലിന് ശേഷം ബിനീഷിനെ സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കിയത്. നാലു ദിവസത്തേക്ക് ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും എന്നാണ് ലഭിക്കുന്ന വിവരം. ബിനീഷിന്റെ ഫോണും ഇഡി പിടിച്ചെടുത്തിട്ടുണ്ട്.

Related News