ക്ഷേത്രവളപ്പിന് പുറത്തുള്ള കടയില്‍ നിന്ന് വാങ്ങിയ എണ്ണ സ്വീകരിക്കില്ലെന്ന് മേല്‍ശാന്തി; തര്‍ക്കം, കയ്യാങ്കളി; ഒടുവില്‍ പൊലീസ് കേസ്

  • 29/10/2020

പൂജയ്‌ക്കെത്തിച്ച എണ്ണയുമായി ബന്ധപ്പെട്ട് അമ്പലത്തില്‍ നടന്ന തര്‍ക്കം ഒടുവില്‍ അവസാനിച്ചത് പൊലീസ് കേസില്‍. കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലാണ് സംഭവം നടന്നത്.  മേല്‍ശാന്തിയെ ഉപദേശകസമിതി മുന്‍ ഭാരവാഹികള്‍ ആക്രമിച്ചതോടെയാണ് പൊലീസ് എത്തി കേസെടുത്തത്.

ക്ഷേത്ര ദര്‍ശനത്തിന് എത്തിയ യുവതി നല്‍കിയ എണ്ണ സ്വീകരിക്കില്ലെന്ന് മേല്‍ശാന്തി പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ക്ഷേത്രവളപ്പിന് പുറത്തുള്ള കടയില്‍ നിന്ന് വാങ്ങിക്കൊണ്ടുവന്ന എണ്ണ സ്വീകരിക്കില്ലെന്ന് മേല്‍ശാന്തി എംഎന്‍ ശ്രീനിവാസന്‍ പറഞ്ഞതോടെ യുവതി അതിനെ ചോദ്യം ചെയ്തു. 

മേല്‍ശാന്തി മാസ്‌ക്ക് വയ്ക്കാത്തതിനെയും യുവതി ചോദ്യം ചെയ്തു. തര്‍ക്കം പിന്നീട് കയ്യാങ്കളിയായി മാറി. സംഭവവുമായി ബന്ധപ്പെട്ട് മേല്‍ശാന്തിയുടെയും ദേവസ്വം ബോര്‍ഡ് അധികൃതരുടെയും പരാതിയില്‍ മുന്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

Related News