സ്റ്റേഷനറി കടയില്‍ മോഷണം; കടക്കാരന് നഷ്ടപ്പെട്ടത് രണ്ട് ലക്ഷത്തിന്റെ സിഗരറ്റ്

  • 29/10/2020

ആലപ്പുഴയില്‍ സ്‌റ്റേഷനറി കടയില്‍ നിന്നും രണ്ട് ലക്ഷം രൂപയുടെ സിഗരറ്റ് മോഷണം പോയതായി കടക്കാരന്റെ പരാതി. ബുധനാഴ്ച രാത്രി ഏതാണ്ട് 11.45 ഓടെയാണ് സംഭവം നടന്നത്. ആലപ്പുഴ സ്റ്റേഡിയം വാര്‍ഡ് റെയ്ബാന്‍ കോംപ്ലക്‌സിലുള്ള ബിഎം സ്റ്റോര്‍സിലാണ് മോഷണം നടന്നത്. കടയിലെ സിസിടിവി ക്യാമറയില്‍ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. 

കടയിലെ ഷെല്‍ഫില്‍ ഉണ്ടായിരുന്ന കിങ്ങ്‌സ് ലൈറ്റ്, വില്‍സ്, മിനി വില്‍സ്, ഗോള്‍ഡ്, മിനി ഗോള്‍ഡ് എന്നിങ്ങനെ രണ്ട് ലക്ഷം രൂപ വിലവരുന്ന സിഗരറ്റുകളാണ് മോഷണം പോയത്. കടക്കാന്റെ പരാതിയില്‍ പൊലീസ് എത്തി മോഷണം നടന്ന സ്ഥലം പരിശോധിച്ചു.

Related News