കരിപ്പൂര്‍ വിമാന അപകടം: എയര്‍ ഇന്ത്യക്ക് ലഭിച്ചത് ഉയര്‍ന്ന നഷ്ടപരിഹാര തുക

  • 29/10/2020

കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നഷ്ടപരിഹാരമായി ലഭിച്ചത് ഇന്ത്യന്‍ വ്യോമയാന രംഗത്തെ ഏറ്റവും ഉയര്‍ന്നതുക. ഇന്‍ഷുറന്‍സ് കമ്പനികള്‍ 660 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ വിമാനത്തിന് നഷ്ടപരിഹാരമായി നല്‍കിയത്. വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ കൂട്ടായ്മയാണ് എയര്‍ ഇന്ത്യക്ക് നഷ്ടപരിഹാര തുക നല്‍കിയത്. 

660 കോടി രൂപയില്‍ 377.42 കോടി രൂപ വിമാനത്തിന്റെ നഷ്ടങ്ങള്‍ക്ക് വേണ്ടി ലഭിച്ചതാണ്. 281.21 കോടി രൂപ അപകടത്തില്‍ മരണപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്ത് യാത്രക്കാര്‍ക്കും ബാഗേജ് നഷ്ടം ഉള്‍പ്പടെയുള്ളവയ്ക്കുമാണ്. 

Related News